*വഖഫ് - മുസ്‌ലിം ലീഗ് തലമറന്ന് എണ്ണ തേക്കരുത.*് നാഷണൽ ലീഗ്.*
കോഴിക്കോട് : വഖഫിനും വഖഫ് ബോർഡിനുമെതിരെ സംഘ്പരിവാറുന്നയിക്കുന്ന തടസ്സവാദങ്ങൾക്ക് കോടതിയിൽ പിന്തുണ നൽകിയ സർക്കാർ നിലപാടിനെ ന്യായീകരിക്കുന്ന മുസ്‌ലിം ലീഗ് തലമറന്ന് എണ്ണ തേക്കുകയാണെന്നും സ്വന്തം സമൂഹത്തോട് കാണിക്കുന്ന ഈ കൊടും വഞ്ചനക്ക് കാലം കണക്ക് ചോദിക്കുമെന്നും നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ എ പി അബ്ദുൽ വഹാബും ജന. സെക്രട്ടരി സി പി നാസർ കോയ തങ്ങളും പ്രസ്താവിച്ചു. മുസ്‌ലിം സമൂഹത്തിൻ്റെ മതപരവും ഭരണഘടനാപരവുമായ അവകാശങ്ങളിലൊന്നാണ് വഖഫ്. അതിൽ കൈകടത്താനും അതിനെ ഇല്ലായ്മ ചെയ്യാനുമുള്ള സംഘ്പരിവാറിൻ്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ബിജെപി നേതാവിൻ്റെതായി ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജി. മതേതര മൂല്യങ്ങളോട് പൊരുത്തപ്പെടുന്ന ന്യായവും നിയമാനുസ്രതവുമായ നിലപാട് സ്വീകരിക്കുന്നതിന് പകരം ഹരജിക്കാരൻ്റെ വാദങ്ങളെ മുഴുവനായി അംഗീകരിക്കുകയാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയിൽ ചെയ്തത്. സംഘ്പരിവാറുമായുള്ള മുഖ്യമന്ത്രിയുടെ അവിശുദ്ധബന്ധത്തിൻ്റെ തുടർച്ചയായിട്ടേ ഇതിനെ കാണാനാകൂ. ഒരു വിയോജന കുറിപ്പെങ്കിലും നൽകാനുള്ള തൻ്റേടം കാണിക്കാത്ത ലീഗ് നേതൃത്വം, പകരം, ഈ കൊടും വഞ്ചനയെ ന്യായീകരിക്കാനിറങ്ങിയിരിക്കുകയാണ്. ബാബരി മസ്ജിദ് വിഷയത്തിൽ കോൺഗ്രസ്സിൻ്റെ വഞ്ചനക്ക് ചൂട്ട് പിടിച്ച മുസ്‌ലിം ലീഗിനെ സമുദായവും മതേതര സമൂഹവും എങ്ങനെയാണ് പാഠം പഠിപ്പിച്ചതെന്ന കാര്യം ലീഗ് നേതൃത്വം മറക്കരുതെന്നും നാഷണൽ ലീഗ് നേതാക്കൾ ഓർമ്മിപ്പിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments