*വഖഫ് ബോര്‍ഡ്: സര്‍ക്കാരിന്റെ കപടമുഖം വെളിവായി - പിഡിപി**മുഖ്യമന്ത്രി പച്ചകള്ളം പറഞ്ഞ് സ്വയം അപഹാസ്യനാകുന്നു*
കൊച്ചി : സംസ്ഥാന വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറല്‍ നിലപാട് അറിയിച്ചതോടെ വഖഫ് പ്രശ്നത്തില്‍ സര്‍ക്കാരിന്റെ കപടമുഖം വെളിപ്പെട്ടതായി പിഡിപി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരെ കേരള സര്‍ക്കാരും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടനകളും സുപ്രീം കോടതിയില്‍ നല്‍കിയിട്ടുള്ള ഹര്‍ജികള്‍ക്ക് ഘടകവിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സ്വീകരിച്ചിട്ടുള്ളത്. ഇത് മുസ്ലിം സമുദായത്തോടുള്ള കടുത്ത വഞ്ചനയാണ്. മുസ്ലിം സമുദയാത്തിന്റെ പൊതുസ്വത്തുക്കളുടേയും ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള വഖഫ് സ്ഥാപനങ്ങളുടേയും കൈകാര്യകര്‍ത്താക്കളായി ഇതര മതവിഭാഗങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകളെയാണ് നേരത്തെ എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് നിയമസഭയില്‍ പ്രമേയം പാസാക്കി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്. പ്രസ്തുത ഹര്‍ജികളില്‍ സുപ്രീം കോടതി അന്തിമ വിധി പറഞ്ഞിട്ടില്ല എന്നിരിക്കെ പുതിയ സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചത് വഞ്ചനയാണ്.*
*സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും മതസംഘനകളും സമുദായ നേതൃത്വങ്ങളും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി കോടതി തള്ളിയിരുന്നു എന്ന പച്ചകള്ളമാണ് മുഖ്യമന്ത്രി വിഡി സതീശന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ഭരണഘടനാ പദവിയിലിരിക്കുന്ന മുഖ്യമന്ത്രി നിയമനടപടികളുമായി ബന്ധപ്പെട്ട് കോടതിയിലുള്ള ഒരു പ്രശ്നത്തെ കുറിച്ച് പച്ചക്കള്ളം പറയുന്നതിലൂടെ പൊതുസമൂഹത്തിന് മുന്നില്‍ സ്വയം അപഹാസ്യനായിരിക്കുകയാണ്. മുസ്ലിം ലീഗിന്റെ പിന്തുണയിലാണ് മുഖ്യമന്ത്രി മുസ്ലിം സമുദായത്തിന്റെ വിശ്വാസ അവകാശങ്ങളെ ചോദ്യം ചെയ്യുന്നത്. മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയ അധികാര ദുര്‍വിനിയോഗങ്ങള്‍ക്കും പദവി ദുരുപയോഗങ്ങള്‍ക്കും മുസ്ലിം സമുദായം കനത്ത വിലനല്‍കേണ്ട ഗതികേടിലാണെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് ചേര്‍പ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യങ്ങള്‍ക്ക് വിരുദ്ധമായി കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്പിക്കുന്ന നിയമങ്ങള്‍ക്ക് കേരളം കീഴ്പെടുന്നത് സംസ്ഥാനം നിലനിര്‍ത്തിപ്പോരുന്ന മതനിരപേക്ഷ നിലപാടുകളില്‍ നിന്നുള്ള ഒളിച്ചോട്ടവും കീഴടങ്ങലുമാണെന്നും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് പിഡിപി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.*
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments