*ഇന്ത്യയുടെ ചബഹാറിലും യുഎസ് ആക്രമണം? ഒന്നും സംഭവിച്ചില്ലെന്ന് കേന്ദ്രം; ഇന്ത്യയ്ക്ക് ‘മറുപടി’ തരാതെ ട്രംപ്*
ന്യൂഡൽഹി : ഇറാനിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാന തുറമുഖമായ ചബഹാറിന് യുഎസിന്റെ ആക്രമണത്തിൽ നാശനഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന് കേന്ദ്രം. ആക്രമണത്തിൽ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യപദ്ധതികൾ തകർന്നെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളി.
ചബഹാർ തുറമുഖത്തെ യുഎസിന്റെ നിരീക്ഷണ ടവർ തകർന്നെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുറമുഖത്തേക്കുവരുന്ന വാണിജ്യക്കപ്പലുകളെ നിരീക്ഷിക്കുന്ന ടവറാണിത്. തുറമുഖത്ത് ഇറാന്റെ സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) സാന്നിധ്യവുമുണ്ട്.
ഇറാനെതിരായ യുഎസിന്റെ ആക്രമണം ഇപ്പോൾ പ്രധാനമായും പാലങ്ങളും സൈനികതാവളങ്ങളും ഉൾപ്പെടെ ഉന്നംവച്ചുള്ളതാണ്. പൊതുജനങ്ങൾ ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കുന്നത് അനൗചിത്യമാണെന്ന് ഇറാൻ പ്രതികരിച്ചു. എന്നാൽ, വെടിനിർത്തൽ ധാരണയ്ക്ക് തയാറായില്ലെങ്കിൽ അടുത്തയാഴ്ചയോടെ വൈദ്യുതി നിലയങ്ങളും തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
യുഎസിന്റെ ആക്രമണത്തിന് തിരിച്ചടിയെന്നോണം പശ്ചിമേഷ്യയിലെ യുഎസ് സേനാതാവളങ്ങൾക്ക് നേരെ ഇറാനും ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ജോർദാൻ, കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഉന്നമിട്ടാണ് ഇറാന്റെ ആക്രമണം.
പാക്കിസ്ഥാനിലൂടെ കടക്കാതെ അഫ്ഗാനിസ്ഥാൻ, ഇറാൻ, അർമേനിയ, അസർബൈജാൻ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ചരക്കുനീക്കം നടത്താനുള്ള ഇന്ത്യയുടെ തന്ത്രപ്രധാന കവാടമാണ് ചബഹാർ. അതുകൊണ്ടുതന്നെ തന്നെ ചബഹാർ ഇന്ത്യയ്ക്ക് ഏറെ നിർണായകവുമാണ്.
റഷ്യയിൽ നിന്ന് മധ്യേഷ്യ വഴി ഇറാനിലേക്ക് നീളുന്ന 7000 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്റർനാഷനൽ നോർത്ത്-സൗത്ത് ഗതാഗത ഇടനാഴിയിലേക്കുള്ള (ഐഎൻഎസ്ടിസി) തന്ത്രപ്രധാന ലിങ്ക് കൂടിയാണ് ചബഹാർ. ഐഎൻഎസ്ടിസിയുടെ ഭാഗമായി ചബഹാർ തുറമുഖത്തുനിന്ന് അഫ്ഗാൻ അതിർക്കടുത്തുള്ള സഹെദാൻ വരെയുള്ള 700 കിലോമീറ്റർ നീളംവരുന്ന റെയിൽവേ ഇടനാഴി പുനരുജ്ജീവിപ്പിക്കാനും ഇന്ത്യ ആലോചിക്കുന്നതിനിടെയാണ് ചബഹാറിൽ വീണ്ടും യുഎസ് ആക്രമണമെന്ന റിപ്പോർട്ടുകൾ വരുന്നത്. പാക്കിസ്ഥാനിൽ വൻ നിക്ഷേപത്തോടെ ചൈന സജ്ജമാക്കുന്ന ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കും (സിപിഇസി) ഗ്വാദർ തുറമുഖത്തിനുമുള്ള ഇന്ത്യയുടെ മറുപടി കൂടിയാണ് ചബഹാർ തുറമുഖവും അനുബന്ധ വികസനവും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments