ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ
മൾട്ടിപ്പിൾ ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ. ഇന്ന് മുതലാണ് മൾട്ടി ഉംറ വിസ ഇഷ്യു ചെയ്തു തുടങ്ങിയത്. സഊദി സന്ദർശിക്കുന്ന ഉംറ വിസക്കാർക്ക് ഏറെ സൗകര്യപ്പെടുന്നതാണ് പുതിയ മൾട്ടി ഉംറ വിസ സംവിധാനം. ഇന്ന് മുതൽ ഉംറ വിസ ഇഷ്യു ചെയ്തവർക്ക് 365 ദിവസം കാലാവധിയുള്ള മൾട്ടി എൻട്രി വിസയാണ് ലഭിച്ചത്.
അതേസമയം, മൾട്ടി ഉംറ വിസയുടെ റൂൾസ് ആൻഡ് റെഗുലേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സഊദി അറേബ്യ ഔദ്യോഗികമായി മൾട്ടി ഉംറ വിസയുടെ കാര്യങ്ങളും പുറത്തു വിട്ടിട്ടില്ല. ഏതായാലും, സന്ദർശകർക്ക് ഏറെ ആശ്വാസവും സന്തോഷവും നൽകുന്നതാണ് മൾട്ടി എൻട്രി ഉംറ വിസ. വരും ദിവസങ്ങളിൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് കരുതുന്നത്.
.അതേസമയം, പുതിയ ഉംറ സീസൺ ആരംഭിച്ച് ഒന്നര മാസത്തിനിടെ വിദേശത്തുനിന്ന് 12,70,000 തീർഥാടകർ സഊദിയിൽ എത്തിയിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments