എസ്.ഐ.ആർ ഏറ്റവും കുടുതൽ ബാധിച്ചത് മുസ്‌ലിംകളെ; ആശങ്ക അറിയിച്ച് ഇന്ത്യക്ക് യു.എന്നിന്റെ കത്ത്
വോട്ടർപട്ടിക തീവ്രപരിഷ്കരണ ത്തിന്റെ(എസ്.ഐ ആറി)ന്റെ മറവിൽ ലക്ഷക്കണക്കിന് ആളുകളുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തതിൽ ഇന്ത്യയെ ആശങ്കയറിയിച്ച് യു.എൻ. ഇക്കാര്യത്തിൽ യു.എന്നിൻ്റെ മൂന്ന് പ്രത്യേക റപ്പോർട്ടർമാർ ഇന്ത്യൻ സർക്കാറിന് കത്തയച്ചു. വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശ വിഷയങ്ങൾ നിരീക്ഷിക്കാനും അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാനും യു.എൻ
ചുമതലപ്പെടുത്തുന്നവരാണ് യു.എൻ സ്പെഷൽ റപ്പോർട്ടർമാർ.
എസ്.ഐ.ആർ രാജ്യത്തെ മുസ്ലിംകളെയും ബംഗാളികളെയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ടാകുമെന്നും അത് ഇന്ത്യയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകളുടെ ലംഘനമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ അവകാശങ്ങളിൽ അന്വേഷണം നടത്തുന്ന നിക്കോളാസ് ലെവ്രറ്റ്, അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ നിരീക്ഷിക്കുന്ന സ്പെഷൽ റപ്പോർട്ടർ ഇറെനെ ഖാൻ, മതസ്വാതന്ത്ര്യം വിഭാഗം റപ്പോർട്ടർ നാസില ഖനെ എന്നിവരാണ് എസ്.ഐ.ആറിൽ ഗൗരവമായ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സർക്കാരിന് കത്തയച്ചത്.
ആരോപണങ്ങൾ
പരിശോധിക്കുകയും രാഷ്ട്രീയപങ്കാളിത്തം, വിവേചനമില്ലായ്മ,
ന്യൂനപക്ഷ അവകാശങ്ങൾ
എന്നിവയുമായി ബന്ധപ്പെട്ട
അന്താരാഷ്ട്ര മനുഷ്യാവകാശ
മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന്
ഉറപ്പാക്കുകയും ചെയ്യണമെന്ന്
അവർ സർക്കാരിനോട്
ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ
എതിർപ്പും നിയമപരമായ
വിഷയങ്ങളും ഉണ്ടെങ്കിലും
ഇന്ത്യയിൽ എസ്.ഐ.ആർ
മൂന്നാംഘട്ടത്തിൽ
എത്തിനിൽക്കെയാണ് യു.എന്നിന്റെ
അഭിപ്രായം. ഹിമാചൽ പ്രദേശ്,ജമ്മുകശ്മിർ, ലഡാക്ക്
പ്രദേശങ്ങളിൽ കൂടിയേ ഇനി
വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം
നടക്കാനുള്ളൂ.
ബംഗാളിൽ മാത്രം 91 ലക്ഷം മുസ് ലിംകൾ!
12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 5.2 കോടി വോട്ടർമാരുടെ പേരുകളാണ് വോട്ടർപട്ടികയിൽ നിന്ന് നീക്കിയതെന്നും ഇതിൽ 91 ലക്ഷം പശ്ചിമ ബംഗാളിൽ നിന്നുള്ള മുസ്ലിംകൾ തന്നെയുണ്ടെന്നും കത്തിൽ യു.എൻ വിദഗ്‌ധർ ചൂണ്ടിക്കാട്ടി. സാധുതയുള്ള തിരിച്ചറിയൽ രേഖകൾ തങ്ങൾ സമർപ്പിച്ചിട്ടും വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്യുകയായിരുന്നുവെന്ന് പുറത്താക്കപ്പെട്ടവരിൽ പലരും പറയുന്നു. ബംഗാളിലെ നന്ദിഗ്രാമിൽ മാത്രം നീക്കംചെയ്യപ്പെട്ട വോട്ടർമാരിൽ 95 ശതമാനവും മുസ്ലിംകളാണ്. അതേസമയം അവിടെ നിയോജകമണ്ഡലത്തിലെ വോട്ടർമാരിൽ 25 ശതമാനം മുസ്ലിംകളേയുള്ളൂ. സാധുവായ തിരിച്ചറിയൽ രേഖകളുള്ള പുരുഷന്മാരും സ്ത്രീകളും പ്രായമായവരും പുറത്താക്കപ്പെട്ടവരിലുണ്ട്- കത്തിൽ വ്യക്തമാക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments