അദ്ധ്യാപക സർവ്വീസ് സംഘടന സമര സമിതി നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി
കാസർകോട് : 5 വർഷതത്വം പാലിച്ച് പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ നടപടികൾ ഉടൻ നടപ്പിലാക്കുക,
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച്
പഴയ പെൻഷൻ പുന:സ്ഥാപിക്കുക, വിദ്യാഭ്യാസത്തെ വർഗ്ഗീയവൽക്കരിക്കുന്ന പി എം ശ്രീ പദ്ധതി പിൻവലിക്കുക,
മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റങ്ങൾ റദ്ദുചെയ്യുക,
ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക , ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, സിവിൽ സർവ്വീസിനെ തകർക്കുന്ന
കേന്ദ്ര _സംസ്ഥാന നയങ്ങൾ തിരുത്തുക, ഫെഡറലിസവും മതനിരപേക്ഷതായും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക സർവ്വീസ് സംഘടന സമര സമിതി നേതൃത്വത്തിൽ കാസർകോട് ജില്ലാ കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും
നടത്തി.
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ (കെ ജി ഒ എഫ് )
സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.എം ഹാരിസ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ സുനിൽകുമാർ കരിച്ചേരി അധ്യക്ഷത വഹിച്ചു.
എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി കെ പത്മനാഭൻ , സമരസമിതി കൺവീനർ സി.കെ ബിജുരാജ്, കെ.ജി.ഒ.എഫ് സംസ്ഥാന എക്സി അംഗം ഡോ. ഇ. ചന്ദ്രബാബു,
ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി എസ് എൻ പ്രമോദ്, പ്രസിഡണ്ട് ജി സുരേഷ് ബാബു, എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറിയേറ്റംഗം വിനയൻ കല്ലത്ത്,
ജില്ലാ സെക്രട്ടറി ടി എ അജയകുമാർ, പ്രസിഡണ്ട് രാജേഷ് ഓൾനടിയൻ, സന്തോഷ് കുമാർ ചാലിൽ, കെ ജി ഒ എഫ് ജില്ലാ പ്രസിഡണ്ട് ഡോ വിശ്വലക്ഷ്മി
എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. വിദ്യാനഗറിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് പ്രസാദ് കരുവളം, എ സജയൻ, എം ടി രാജീവൻ ,
കെ വിനോദ് കുമാർ, കെ പ്രീത,
എ ആമിന ,എ കെ ദിനേശ് കുമാർ, എ വി ശശിധരൻ, രഞ്ജീഷ്,
ടി റിജേഷ്,വിനോജ് വിശ്വൻ, പി സുഗുണൻ, പി വിനിഷ , സുരേഷ് കുറ്റിപ്പുത്ത്,
ഇ മനോജ് കുമാർ, സുജിത്ത് ഉണ്ണിത്താൻ, കെ ടി രമേശൻ , വേണുഗോപാലൻ,
എം വിശ്വംഭരൻഎന്നിവർ നേതൃത്വം നൽകി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments