*ബിജുവിന്റെ മരണം അതിക്രൂരമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് .പ്രതികളെ പിടികൂടുന്നതിന് എസ്ഐടി രൂപീകരിച്ചതായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഷൗക്കത്തലി*
കോഴിക്കോട് : പാളയം പച്ചക്കറി മാർക്കറ്റിന് പിറകുവശത്ത് താമസിക്കുന്ന പുതിയ കോവിലകം ബിജുവിന്റെ മരണം അതിക്രൂരമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ശരീരത്തിൽ ആകമാനം നാൽപ്പത്തിഅഞ്ച് കുത്തേറ്റ പാടുകളാണ് ഉള്ളത്.തലക്ക് പിന്നിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ട്.
ഈ മുറിവുകളാണ് മരണകാരണമായത്.നിലവിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്.
ഇതോടെ കസബ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.
മരണം നടന്ന ഇന്നലെ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ബന്ധുക്കളും പരിസരവാസികളും നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഇന്നലെ അന്വേഷണം നടത്തിയത്.ഇതിനു
പുറമെ ഡോഗ് സ്ക്വാഡ് ഫോറൻസിക്ക് വിഭാഗം വിരൽ അടയാള വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.ബിജു താമസിച്ചിരുന്ന വീടിന് സമീപത്ത് ആളൊഴിഞ്ഞ പറമ്പ് നേരത്തെ തന്നെ ലഹരി കേന്ദ്രമായിരുന്നു.
ഇതിനെതിരെ ബിജു
പ്രവർത്തിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു ഇന്നലെ ബന്ധുക്കളും പരിസരവാസികളും സംശയം പ്രകടിപ്പിച്ചിരുന്നത്.
എന്നാൽ സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ളവരുടെ അന്വേഷണത്തിൽ
കൊലപാതകത്തെക്കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചു.ആദ്യം ലഹരി മാഫിയകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം
ഇപ്പോൾ മറ്റൊരു തലത്തിലേക്ക് ആണ് നീങ്ങുന്നത്.
ബന്ധുക്കളുടെ സംശയംതള്ളുന്ന നിലപാടാണ് ഇപ്പോൾ പോലീസിനുള്ളത്.
കൊലപാതകം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ ബാധിക്കുകയും പ്രതികൾക്ക് ഒളിവിൽ പോകാനുള്ള അവസരം ലഭിക്കുകയും ചെയ്യുമെന്നതിനാലാണ് ഇപ്പോൾ
ബിജുവിൻ്റെ കൊലപാതകം സംബന്ധിച്ചുള്ള
വ്യക്തമായ സൂചനകൾ പോലീസ് പുറത്ത് വിടാത്തത്.
ബിജുവിനെ കൊലപാതക കേസിൽ പ്രതികളെ പിടികൂടുന്നതിന് എസ്ഐടി രൂപീകരിച്ചതായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഷൗക്കത്തലി അറിയിച്ചു.ടൗൺ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗതിയിലാണ്.
ലഹരി മാഫിയയുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല കൊലപാതകത്തിന് നയിച്ചത് എന്നാണ്
കണ്ടെത്തൽ.
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ശേഷം ഒരുപാട് വിവരങ്ങൾ പലരും പോലീസിനെ കൈമാറുന്നുണ്ട്.
രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ അങ്ങനെ തന്നെയാണ് സൂക്ഷിക്കുന്നത്
എന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments