Breaking News

*ശുചിത്വ വീട് ശുചിത്വ നാട് മാതൃകാ പദ്ധതിയൊരുക്കി കാഞ്ഞങ്ങാട് നഗരസഭ പത്തൊൻപതാം വാർഡ് ശുചിത്വ സമിതി.*

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ പത്തൊൻപതാം വാർഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ശുചിത്വ വീട് മാതൃകാ പദ്ധതി ശ്രദ്ധേയമാകുന്നു. വാർഡ് കൗൺസിലർ ശുചിത്വ വളണ്ടിയർമാരുടേയും നേതൃത്വത്തിൽ വാർഡിലെ എല്ലാ വീടും പരിസരവും നിരീക്ഷിച്ച് ഗ്രേഡുകൾ നൽകി ഏറ്റവും മികച്ച ശുചിത്വ ഹരിത വീടുകളെ കണ്ടെത്തുന്ന പരിപാടി ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. സ്ക്വാഡുകളായി വളണ്ടിയർമാരോടൊപ്പം വാർഡ് ശുചിത്വാംഗങ്ങളും ആശ വർക്കർമാരും ജനപ്രതിനിധികളും കുട്ടായ്മയോടെ പദ്ധതി വിശകലനം നടത്തി ആദ്യ ഘട്ടത്തിൽ A+ ഗ്രേഡു നേടിയ വീടുക ളിൽ ശുചിത്വ സ്റ്റിക്കർ നൽകി  നൂറിൽ നൂറ് മാർക്ക് നേടിയ ആറു വീടുകളിലെ അംഗങ്ങൾക്ക് മൊമൻ്റോ വിതരണം ചെയ്തു.
പരിപാടി ഹൊസ്ദുർഗ്ഗ് എം. എൽ. എ ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരനും പരിസ്ഥിതിപ്രവർത്തകനുമായ ഡോ അംബികാസുതൻ മാങ്ങാട് വിശിഷ്ടാതിഥിയായി സംസാരിച്ചു. വാർഡ് കൗൺസിലർ എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷം വഹിച്ചു.
 ശുചിത്വ വീട് തെരഞ്ഞെടുത്ത കുടുംബങ്ങളായ
ലീല കൊവ്വൽ സ്‌റ്റോർ
പ്രഭാവതി തമ്പാൻ
രാധ കെ
കൃഷ്ണൻ പനങ്കാവ്
സുജാത സുരേഷ് ബാബു
 നാരായണൻ വി കാഞ്ഞങ്ങാട് സൗത്ത് എന്നിവർക്കും വാർഡിലെ എസ് എസ് എൽ സി പ്ലസ് 2 ഉന്നത വിജയം നേടിയ കുട്ടികളേയും LSS USS ജേതാക്കളേയും എം എൽ എ മൊമൻ്റോ നൽകി ആദരിച്ചു. A+ നേടിയ 50 കുടുംബങ്ങൾക്ക് ശുചിത്വ സ്റ്റിക്കർ നൽകി.39-ാം വാർഡ് കൗൺസിലർ കെ.ഗീത
വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളായ കൃഷ്ണൻ പനങ്കാവ്  ദാമോധരൻ കെ.വി,എൻ പ്രിയേഷ്,  ഗംഗാധരൻ കൊവ്വൽ ,ദിലീപ് ഐ, ജില്ലാ ശുചിത്വമിഷൻ ആർ പി സി. പി. വി വിനോദ്കുമാർ ശുചിത്വ വീട് ശുചി വാർഡ് പദ്ധതി കൺവീനർ റിട്ടേർസ് പബ്ലിക് ഹെൽത്ത് നേഴ്സുമായ എം ദാക്ഷായണി  സംസാരിച്ചു മുൻകൗൺസിലർ കെ.കെഗീത സ്വാഗതവും CDS അംഗം വത്സല രാജൻ നന്ദി പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments