*പാലക്കാട്ട് വൃദ്ധയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; പതിനേഴുകാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍*
പാലക്കാട് : കൊഴിഞ്ഞാമ്പാറയില്‍ കവര്‍ച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ആട്ടയാമ്പതി സ്വദേശി സരസമ്മാളിനെയാണ് പ്രദേശവാസികളായ യുവാക്കള്‍ ചേര്‍ന്ന് തീവെച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടത്. 66 വയസുകാരിയായ സരസമ്മാളിന്റെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. ആട്ടയാംപതി സ്വദേശി ഉദയകുമാറും സഹായിയായ പതിനേഴുകാരനുമാണ് പിടിയിലായത്. സംഭവത്തില്‍ കൊഴിഞ്ഞാമ്പാറ പോലിസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. ഇരുവരെയും തമിഴ്‌നാട്ടില്‍ നിന്നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
അതിക്രൂരമായാണ് സരസാളിനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. രണ്ട് മൂക്കുത്തികള്‍ക്ക് വേണ്ടിയാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. പ്രതിയായ ഉദയകുമാറിന്റെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്.
ജൂൺ 10 മുതലാണ് സരസാളിനെ കാണാതായത്. തുടർന്ന് മകൾ ജൂൺ 12-ന് കൊഴിഞ്ഞാമ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. തുടർന്ന് സരസാൾ പോകാനിടയുള്ള സ്ഥലങ്ങളൊക്കെ പോലീസ് പരിശോധിച്ചു. ഈ സമയത്താണ്, അയൽവാസികളായ രണ്ടുപേരെക്കൂടി കാണാനില്ലെന്ന് പോലീസ് തിരിച്ചറിഞ്ഞത്. പ്രതികളായ ഉദയകുമാറിനെയും പതിനേഴുകാരനെയും ഇതേദിവസംതന്നെ പ്രദേശത്തുനിന്ന് കാണാതായിരുന്നു. തുടർന്ന് പോലീസ് ഇവരെക്കുറിച്ച് അന്വേഷിച്ചുവരികയായിരുന്നു.
സരസാളിന്റെ കൈയിൽ രണ്ട് മൂക്കുത്തിയുണ്ടായിരുന്നു. ഇത് കൈക്കലാക്കാൻ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം നിലത്തുവീണ സരസമ്മാളിനെ പ്രതികള്‍ നെഞ്ചില്‍ ചവിട്ടി. പിന്നീട് കൊടുവാളുപയോഗിച്ച് കഴുത്തിന് വെട്ടി മരണമുറപ്പിച്ചു. പിന്നീട് ശുചിമുറിയില്‍ ഡ്രമ്മില്‍ ഇട്ട് കത്തിച്ചു. പാതി കത്തിയ ശരീരം ചാക്കിലാക്കി കെട്ടി പ്രതിയുടെ വീടിന് പുറകില്‍ കുഴിച്ചിട്ടു.
ബാത്ത്റൂമിലെ ഡ്രമ്മിലിട്ട് മൃതദേഹം കത്തിച്ചതായാണ് പ്രതികൾ പറയുന്നത്. ശേഷം മൃതദേഹം കുഴിച്ചിട്ടുവെന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
വയോധിക വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. മൂക്കുത്തി മാത്രമായിരുന്നു സ്വർണമായി ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. ഇത് കിട്ടാൻ വേണ്ടിയാണ് പ്രതികൾ ഇത്രയും ക്രൂരകൃത്യത്തിന് മുതിർന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതികളുടെ പക്കൽനിന്ന് പോലീസ് മുക്കുത്തി കണ്ടെത്തിയതായാണ് വിവരം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments