Breaking News

*കേന്ദ്രസർക്കാർ ജനാധിപത്യ ധ്വംസനം അവസാനിപ്പിക്കണംഎൻ ജി ഒ അസോസിയേഷൻ.*

കാസർഗോഡ് : ജനാധിപത്യ രീതിയിൽ 
സമാധാനപരമായി
സമരം നടത്തുകയായിരുന്ന ലോക്സഭ
പ്രതിപക്ഷ നേതാവ് 
രാഹുൽ ഗാന്ധിയെയും നേതാക്കളെയും ക്രൂരമായി മർദ്ദിച്ചത് അപലപനീയമാണെന്നും ഇത്തരം ജനാധിപത്യ ധ്വംസനങ്ങൾ അവസാനിപ്പിക്കണമെന്നും കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം ആവശ്യപ്പെട്ടു. കേരള എൻ ജി ഒ അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കേന്ദ്ര ഭരണകൂട ഭീകരതയ്ക്കും ജനാധിപത്യ ധ്വംസനങ്ങൾക്കും എതിരെ കാസർഗോഡ് കളക്ടറേറ്റിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയ്ക്ക് ഭാവിയിലേക്കുള്ള വാതിലുകളാണ് എല്ലാ നിർണായക പരീക്ഷകളെന്നും  ആ പരീക്ഷകളുടെ നടത്തിപ്പിലെ കള്ളക്കളികൾ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ കണ്ണീരിലാഴ്ത്തി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എ ടി ശശി അധ്യക്ഷത വഹിച്ചു
സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ സി സുജിത്ത് കുമാർ ,  വത്സലകൃഷ്ണൻ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ലോകേഷ് എം ബി ആചാർ  , ജയപ്രകാശ് ആചാര്യ , ജില്ലാ സെക്രട്ടറി വി.ടി.പി രാജേഷ് ,  ഗിരീഷ് ആനപ്പെട്ടി,   എം മാധവൻ നമ്പ്യാർ , പ്രവീൺ വരെയില്ലം , വിജയകുമാരൻ നായർ , സഞ്ജീവൻ അച്ചാംതുരുത്തി ശ്രീനിമോൻ കാഞ്ഞങ്ങാട് , നവനീത് കൃഷ്ണൻ  , പി പി ബാബുരാജ് , ജഗദീശൻ നായർ , റോയ് ചെമ്മണ്ട , രാജേഷ് കമ്പല്ലൂർ , രഘു ഇരിയണ്ണി , രതീഷ് ബന്തടുക്ക , റിജിത്ത് ഹൊസ്ദുർഗ്ഗ് , അശോകൻ പള്ളിയത്ത് ,  , ഷഫീഖ് തൃക്കരിപ്പൂർ ,   ഷജിൽ പിണറായി  , ജയരാജ് പെരിയ ,ഗിരിജ മാപ്പിടിച്ചേരി , മനോജ് മേലത്ത് ,ജയൻ ഓ ഡി  , ഹരീഷ് , എന്നിവർ നേതൃത്വം നൽകി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments