Breaking News

*കാസറഗോഡ് ജില്ലാ സോഷ്യൽ പോലീസിംഗ് ഡിവിഷൻ 'വിജയോത്സവം' സംഘടിപ്പിച്ചു: എസ്.പി.സി, ഹോപ്പ് വിദ്യാർത്ഥികളെ ആദരിച്ചു.*

കാസറഗോഡ് : കാസറഗോഡ് ജില്ലാ സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെയും (SPC) 'ഹോപ്പ്' പദ്ധതിയിലെ വിദ്യാർത്ഥികളെയും ആദരിക്കുന്നതിനായി 'വിജയോത്സവം' സംഘടിപ്പിച്ചു. കാസറഗോഡ് പബ്ലിക് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി നിധിൻ രാജ് പി. ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.

ഐക്യ 2026 ക്യാമ്പിൽ പങ്കെടുത്ത് കാസറഗോഡ് ജില്ലയെ മികച്ച ജില്ലയായി തിരഞ്ഞെടുക്കുന്നതിന് നേതൃത്വം നൽകിയ 42 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെയും, അവരെ നയിച്ച അധ്യാപകരെയും, പോലീസ് ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു. കൂടാതെ, കേരള പോലീസിന്റെ വിദ്യാഭ്യാസ പിന്തുണ പദ്ധതിയായ 'ഹോപ്പ്' ലൂടെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ 64 കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ച ഹോപ്പ് അധ്യാപകർക്കും കൗൺസിലർമാർക്കും ജില്ലാ പോലീസ് മേധാവി പ്രത്യേക ഉപഹാരങ്ങൾ വിതരണം ചെയ്തു.

ചടങ്ങിൽ എഎസ്.പി അച്യുത് അശോക് ഐ.പി.എസ് അനുമോദന പ്രഭാഷണം നടത്തി. സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സുനിൽകുമാർ എം. അധ്യക്ഷത വഹിച്ച യോഗത്തിൽ സോഷ്യൽ പോലീസിംഗ് ഡിവിഷൻ കോഡിനേറ്ററും എസ്.പി.സി എ.ഡി.എൻ.ഒയുമായ രാമകൃഷ്ണൻ ചാലിംഗാൽ സ്വാഗതം ആശംസിച്ചു.

നിർമ്മൽ കുമാർ കാടകം, ഹരികൃഷ്ണൻ, പി. രവീന്ദ്രൻ, പി.വി. സുധീഷ്, ഗോപി കെ., സുനീഷ് പി., ബിജു ചുള്ളിക്കര എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് എസ്.പി.സി, ഹോപ്പ് വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ ജില്ലാ പോലീസ് മേധാവി കൈമാറി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments