Breaking News

പഠനത്തോടൊപ്പം നൈപുണ്യ പരിശീലനത്തിനു മുഖ്യ പ്രാധാന്യം നൽകണം. വി എസ് ജോയ് എം എൽ എ.

തിരൂർ : അനുദിനം മാറി കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിനനുസൃതമായി ലക്ഷ്യബോധത്തോടെ അവശ്യം വേണ്ട നൈപുണ്യങ്ങൾ ഉറപ്പാക്കി പഠനം പൂർത്തിയാക്കിയാൽ മാത്രമേ ഇന്നത്തെ തൊഴിൽ ലോകത്ത് പ്രശോഭിക്കുവാൻ കഴിയുകയുള്ളുവെന്നും പഠനത്തോടൊപ്പം നൈപുണ്യ പരിശീലനത്തിന് മുഖ്യ പ്രാധാന്യം നൽകണമെന്നും തവനൂർ എം എൽ എ വി എസ് ജോയ് പറഞ്ഞു. 

തിരൂർ എസ് എസ് എം പോളിടെക്‌നിക്കിൽ നടത്തിയ മെഗാ തൊഴിൽ മേളയിൽ തെരഞ്ഞെടുത്തവർക്കുള്ള ഓഫർ ലെറ്ററുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സി പി ഡി കൗൺസിൽ ചെയർമാൻ ഡോ അബ്ദുൽ ജബ്ബാർ അഹമദ് അധ്യക്ഷത വഹിച്ചു. പോളിടെക്നിക് ഗവേണിങ് ബോഡി ചെയർമാൻ ഡോ അൻവർ അമീൻ മേള ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കീഴേടത്ത്ഇബ്രാഹിം ഹാജി മുഖ്യ പ്രഭാഷണം നിർവഹിച്ചു. എൻ എസ് എസ് ടെക്നികൽ സെൽ ജില്ലാ കോർഡിനേറ്റർ അൻവർ സുലൈമാൻ, ടി എ മുഹമ്മദ്‌ സിയാദ്, പ്രസൂൺ മംഗലത്ത്, കെ പ്രദീപ് കുമാർ, മുസ്തഫ താണിക്കാട്, ഫഹദ് സി പി, മുഹമ്മദ് ഷിനാദ്, അഭിനവ് എന്നിവർ പ്രസംഗിച്ചു.
സി പി ഡി കൗൺസിലിന്റെ നേതൃത്വത്തിൽ 
എൻ എസ് എസ് യുണിറ്റുകളുടെയും സ്റ്റുഡന്റ്സ് യുണിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ തൊഴിൽ മേളയിൽ 
സ്വദേശത്തും വിദേശത്തുമുള്ള കമ്പനി കളിൽ ഇരുന്നുറോളം പേർക്ക് ജോലി ലഭിച്ചു. നൂറ്റംബതോളംപേരെ ഷോർട്ലിസ്റ്റ് ചെയ്തിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments