*ഡൗണ്‍സിന്‍ഡ്രോം അവസ്ഥയെ മറികടന്ന്സംഗീതത്തില്‍ ഉയരങ്ങള്‍ കീഴടക്കിയഅദ്വികയെ സൗഹൃദവേദി തിരൂര്‍ ആദരിച്ചു.*
തിരൂര്‍ : ഡൗണ്‍സിന്‍ഡ്രോം അവസ്ഥയെ അതിജയിച്ച് ഇന്ത്യയില്‍ ആദ്യമായി കീ ബോര്‍ഡില്‍ ദേശീയ ഗാനം ആലപിച്ച് ഉയരങ്ങള്‍ കീഴടക്കിയ അദ്വികയെ സൗഹൃദവേദി തിരൂര്‍ ആദരിച്ചു. തുഞ്ചന്‍ പറമ്പില്‍ നടന്ന സമ്മേളനത്തില്‍ സൗഹൃദവേദി പ്രസിഡണ്ട് കെ.പി.ഒ. റഹ്മത്തുല്ല അദ്ധ്യക്ഷത വഹിച്ചു. തിരൂര്‍ സബ് കലക്ടര്‍ ദിലീപ് കെ.കൈനിക്കര ഉല്‍ഘാടനം ചെയ്തു. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന പ്രതിഭകളെ കണ്ടെത്താനും അവരെ പ്രോത്സാഹിപ്പിക്കാനും കുടുംബത്തിന് മാത്രമല്ല സാമൂഹ്യ കൂട്ടായ്മകള്‍ക്കും നാട്ടുകാര്‍ക്കും വലിയ ഉത്തരവാദിത്വമുണ്ടെന്ന് ദിലീപ് കൈനിക്കര ഉല്‍ഘാടന പ്രസംഗ ത്തില്‍ പറഞ്ഞു. അദ്വികയുടെ ഇപ്പോഴത്തെ നേട്ടം മഹത്തരമാണ്. രാജ്യത്തുതന്നെ മറ്റാര്‍ക്കും അത് നേടാനായിട്ടില്ല. അദ്വികയുടെ നേട്ടങ്ങള്‍ ആരംഭിക്കുകയാണിപ്പോള്‍. ഇനിയും വലിയ വലിയ ഉയരങ്ങള്‍ അവര്‍ കീഴടക്കുക തന്നെ ചെയ്യും. അതിനായി നമുക്ക് കാത്തിരിക്കാം അദ്ദേഹം പറഞ്ഞു.
പ്രശസ്ത ഗായകന്‍ ഫിറോസ് ബാബു തിരൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സൗഹൃവേദി തിരൂര്‍ മുഖ്യ രക്ഷാധികാരി കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, സെക്രട്ടറി കെ.കെ റസാഖ് ഹാജി, വൈസ് പ്രസിഡണ്ട് സമീര്‍ കളത്തിങ്ങല്‍, അദ്വികയുടെ പരിശീലകരായ നിര്‍ഷാദ് നിനി, ഷാനിബ കച്ചേരിപടിക്കല്‍, തിരൂര്‍ ചേമ്പര്‍ സെക്രട്ടറി പി.പി. അബ്ദുറഹിമാന്‍, ഡോ.എ.പി.എ റഹ്മാന്‍, ഡോ. മജ്ജുഷ വര്‍മ, ശില്‍പി ഷിബു വെട്ടം, പാട്ടത്തില്‍ ഇബ്രാഹിം കുട്ടി, ഡോ. രാജേഷ്, പ്രദീപ് പയ്യോളി, സതി ദേവി, റിഫാ ഷലീസ്, മുനീര്‍ കുറുമ്പടി, ഉമ്മര്‍ ചിറക്കല്‍, പി. ജയലക്ഷ്മി. പി.എ.റഷീദ്, സബ്ക്ക ഷാഫി, കെ.സി അബ്ദുള്ള, വാസന്‍ കെ നായര്‍, ഷംസു കുന്നത്ത്, കെ. ഹമീദ്, ഫസലു പാറയില്‍ എന്നിവര്‍ സംസാരിച്ചു.
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മുഷ്ഫിറ കൂടാത്ത്, ടി.പി. മുഹമ്മദ് നജീം എന്നിവരെയും ആദരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments