Breaking News

ബന്തിയോട്ടെ ഇടുങ്ങിയ ദേശീയപാത സർവീസ് റോഡ് അപകട ഭീഷണി ഉയർത്തുന്നു.

ബന്തിയോട്(ഉപ്പള) : തലപ്പാടി-ചെങ്കള റീച്ച് ദേശീയപാതയിൽ വാഹനപകടങ്ങൾ വർദ്ധിക്കുകയും, മരണപാതയായി മാറുകയും ചെയ്യുമ്പോൾ ഉപ്പള ബന്തിയോഡിന് സമീപം ഇടുങ്ങിയ സർവീസ് റോഡ് ഗതാഗത തടസ്സത്തിനും, അപകട ഭീഷണിയും ഉയർത്തുന്നതായി  പരാതി.

 ബന്തിയോടിന് സമീപമുള്ള സർവീസ് റോഡാണ് വേണ്ടത്ര സൗകര്യമൊരുക്കാതെയും,സ്ഥലം ഏറ്റെടുക്കാതെയും  നിർമ്മിച്ചിരിക്കുന്നത്. രണ്ട് വരിയായിട്ടുള്ള സർവീസ് റോഡ് ഇവിടെ എത്തുമ്പോൾ ഒരു വരി പാതയായി മാറുന്ന സാഹചര്യമാണ് ഉള്ളത്.ഇത് വാഹനാപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതിന് കാരണമാവുന്നുണ്ട്.

 സർവീസ് റോഡിന്റെ ഇടതുഭാഗത്ത് റെയിൽവേ ട്രാക്ക് ഉള്ളതാണ് സർവീസ് റോഡ് ചുരുക്കി നിർമ്മിക്കാൻ കാരണമായത്. ഇതിലൂടെ ടൂവേയായി വരുന്ന വാഹനങ്ങൾ ഈ ഭാഗത്തെത്തിയാൽ ഒരു വാഹനം കടന്നു പോകുന്നത് വരെ  നിർത്തിയിടേണ്ടിവരുന്നു.ബസ്സുകൾക്കോ,വലിയ ലോറികൾക്കോ നേർക്കുനേർ ടൂ വേയായി പോകാനും കഴിയില്ല.ബസ് വരുമ്പോൾ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ പോലും മാറിനിൽക്കേണ്ടി വരുന്നു.അല്ലെങ്കിൽ അപകടം ഉറപ്പാണ്.

 സ്ഥലപരിമിതി മൂലം ഈ ഭാഗത്ത് സർവീസ് റോഡിന് സമീപത്തായി നടപ്പാത പോലും നിർമ്മിച്ചിട്ടില്ല.ഇത് വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്ക് ദുരിതമാവുന്നുമുണ്ട്. നടപ്പാതയുടെ പ്രാധാന്യം സുപ്രീംകോടതി പോലും കടുത്ത നിലപാടെടുത്തപ്പോഴാണ് നിർമ്മാണ കമ്പനി അവരുടെ താൽപര്യത്തിന് നടപ്പാതയില്ലാതെ സർവീസ് റോഡ് നിർമ്മിച്ചിരിക്കുന്നത്.ഈ നിർമ്മാണം അശാസ്ത്രീയമെന്ന് നേരത്തെ തന്നെ നാട്ടുകാർ സൂചിപ്പിച്ചിരുന്നതുമാണ്.

 വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണമെന്നും,സർവീസ് റോഡ് വീതി കൂട്ടാനും, നടപ്പാത നിർമ്മിക്കാനും നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

ഫോട്ടോ:ബന്തിയോടിന് സമീപം ദേശീയപാതയിൽ ഗതാഗത തടസ്സം നേരിടുന്ന ഇടുങ്ങിയ സർവീസ് റോഡ്.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments