*തിരൂർ സിറ്റി ഹോസ്പിറ്റലിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു.*
തിരൂർ : തിരൂർ സിറ്റി ഹോസ്പിറ്റലിൽ വിപുലമായ പരിപാടികളോടെ ഡോക്ടേഴ്സ് ഡേ ആചരിച്ചു.ആശുപത്രി മാനേജിംഗ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കാൽ നൂറ്റാണ്ട് കാലം ആശുപത്രിയിൽ സേവനം പൂർത്തിയാക്കിയ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ ഡോക്ടർ എൻ .ടി അജികുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഡോക്ടർമാരായ ബി. ജയകൃഷ്ണൻ, കെ. ടി . ഒ .ബദർ, ലിബി മനോജ് ,മുഹമ്മദ് ജാസിം ,യൂസഫ് നാസർ, അബ്ദുറഹ്മാൻ , ആസിഫ് മൻസൂർ,ഇക്ബാൽ, മുരളി മേനോൻ എന്നിവരും ആദരവുകൾ ഏറ്റുവാങ്ങി . തിരൂരിലെ ഫാമിലി വെഡ്ഡിംഗ് സെൻറർ ജനറൽ മാനേജർ എം. കെ .ബി .മുഹമ്മദ്, HR. പ്രിയ എന്നിവരും സ്ഥാപനത്തിനു വേണ്ടി ഡോക്ടർമാരെ ആദരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .ഡോക്ടർ ബി .ജയകൃഷ്ണൻ ഡോക്ടേഴ്സ് ഡേ സന്ദേശം നൽകി. തിരൂർ സിറ്റി ഹോസ്പിറ്റൽ മാനേജിംഗ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ, ജനറൽ മാനേജർ എൻ.പി മുഹമ്മദലി എന്നിവരും സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments