*ഇസ്രായേലിന് അർജന്റീനയുടെ ഉറച്ച പിന്തുണ;*
ഇസ്രായേലിന് അർജന്റീനയുടെ ഉറച്ച പിന്തുണ; ലോകത്തിലെ ഏറ്റവും വലിയ സയണിസ്റ്റ് പ്രസിഡന്റാകുന്നതിൽ അഭിമാനമെന്ന് അർജന്റീനൻ പ്രസിഡന്റ്;
അർജന്റീനയുടെ പ്രസിഡന്റ് ഒരു സൂപ്പർ സ്റ്റാറാണെന്നും അദ്ദേഹം കാരണം ഫുട്ബോൾ ലോകകപ്പ് കിരീടം അർജന്റീന നേടണമെന്നാണ് ആഗ്രഹമെന്നും കഴിഞ്ഞ ദിവസം നെതന്യാഹു വെളിപ്പെടുത്തിയിരുന്നു .
ഇസ്രായേലിനും ജൂതജനതയ്ക്കുമുള്ള തന്റെ പിന്തുണ ആവർത്തിച്ചുറപ്പിച്ച് അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെ. ന്യൂയോർക്കിലെ യെഷിവ സർവകലാശാലയിൽ വെച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും
വലിയ 'സയണിസ്റ്റ് പ്രസിഡന്റ്' എന്ന് സ്വയം വിശേഷിപ്പിച്ചതിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ മിലെ, തന്റെ ഇസ്രായേൽ അനുകൂല നിലപാടുകളെയും വിദേശനയങ്ങളെയും വിമർശിക്കുന്നവർക്ക് മറുപടി നൽകിക്കൊണ്ടുമാണ് പ്രഭാഷണം നടത്തിയത്. ഈ വർഷം മാർച്ചിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം നിലപാട് കൂടുതൽ വിശദമാക്കിയത്.
ലോകത്തിലെ ഏറ്റവും വലിയ ഇസ്രായേൽ അനുകൂലിയായ പ്രസിഡന്റായതിൽ താൻ അഭിമാനിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ലിബർട്ടേറിയൻ സൈദ്ധാന്തികനായ ഹെർമൻ ഹോപ്പി തൻ്റെ ഇസ്രായേൽ അനുകൂല നിലപാടിൽ അതൃപ്തനാണെന്ന് പറഞ്ഞ മിലെ, ഇസ്രായേലിനോടുള്ള തന്റെ അചഞ്ചലമായ പിന്തുണയും സഹകരണവും എക്കാലവും തുടരുമെന്നും പ്രസംഗത്തിൽ വ്യക്തമാക്കി. അർജന്റീനയുടെ പ്രസിഡന്റായി ഹാവിയർ മിലെയ് അധികാരത്തിൽ വന്നതുമുതൽ ഇസ്രായേലിന് അന്താരാഷ്ട്ര തലത്തി വലിയ പിന്തുണയാണ് നൽകിവരുന്നത്. തീവ്ര വലതുപക്ഷ നിലപാടുള്ള നേതാവാണ് മിലെ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments