Breaking News

*ഡോക്ടേഴ്‌സ് ദിനത്തിൽ ഡോ. ഷഹാന യാസ്മിനെ ആദരിച്ചു*

കാഞ്ഞങ്ങാട് : സാമൂഹിക-ആരോഗ്യ മേഖലകളിലെ മികച്ച സേവനങ്ങൾക്ക് ഡോക്ടേഴ്സ് ദിനത്തിൽ ജ്യോതിദേവ്സ് ഡയബറ്റിസ് ഹോസ്പിറ്റലിലെ ചീഫ് കൺസൽട്ടൻ്റായ ഡോ. ഷഹാന യാസ്മിനെ കാഞ്ഞങ്ങാട് സൗത്ത്  ജി വി എച്ച് എസ് സ്‌കൂളിലെ  എൻ എസ് എസ് യൂണിറ്റ്  ആദരിച്ചു. പ്രമേഹ 
രോഗികൾക്കും നാട്ടുകാർക്കും നൽകുന്ന  സേവനങ്ങളെ മുൻനിർത്തിയാണ് ആദരവ്. 

സ്കൂളിൽ നടന്ന ചടങ്ങ് വാർഡ് കൗൺസിലറും, പി ടി എ പ്രസിഡന്റുമായ എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ കെ ഗീത ഉപഹാരം നൽകി ആദരിച്ചു. മദർ പി ടി എ പ്രസിഡന്റ് സുലൈഖ, പ്രിൻസിപ്പൽ പി എസ് അരുൺ,എച്ച് എം ഗിരീശൻ എം , എൻ എസ്എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു കരിയർ മാസ്റ്റർ പി സമീർ സിദ്ധിഖി, സീനിയർ അസിസ്റ്റന്റ് സി ശാരദ,സ്റ്റാഫ്‌ സെക്രട്ടറി രഞ്ജിത്ത് കെ പി, സ്കൂൾ കൗൺസിലർ ജീഷ്മ എസ്.കെ അധ്യാപകരായ സുബിതാശ്വതി എം, ഏലിയാമ്മ ജോസഫ്, പൂജ കെ, പ്രജീഷ് സി എം ,സിന്ധു പി.രാമൻ, സനിത എസ് വോളൻ്റിയർ സെക്രട്ടറി എം കെ ആര്യ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ

ഡോക്ടേഴ്സ് ദിനത്തിൽ ജ്യോതിദേവ്സ് ഡയബറ്റിസ് ഹോസ്പിറ്റലിലെ ചീഫ് കൺസൽട്ടൻ്റായ ഡോ. ഷഹാന യാസ്മിനെ  കാഞ്ഞങ്ങാട് സൗത്ത്  ജി വി എച്ച് എസ് സ്‌കൂളിലെ  എൻ എസ് എസ് യൂണിറ്റ്  ആദരിച്ചു. നഗരസഭ വാർഡ് കൗൺസിലർ കെ ഗീത ഉപഹാരം നൽകി




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments