Breaking News

*ട്രെയിനിൽ മണിയറയൊരുക്കി, ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ചു; ടിക്കറ്റ് എക്സാമിനറെ സസ്പെൻഡ് ചെയ്തു*

ട്രെയിനിൽ ദമ്പതികൾക്ക് മണിയറയൊരുക്കിയ സംഭവത്തിൽ ടിക്കറ്റ് എക്സാമിനർക്കെതിരെ നടപടി. ടിക്കറ്റ് എക്സാമിനറെ സസ്പെൻഡ് ചെയ്തു. ട്രെയിൻ നമ്പർ 11002 നന്ദിഗ്രാം എക്സ്പ്രസിലെ ഫസ്റ്റ് എസി ക്യാബിനിൽ ആണ് സംഭവം.ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ച ട്രെയിനിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.

സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി റെയിൽവേ അറിയിച്ചു. അലങ്കാര പണികൾ ചെയ്തയാൾ ട്രെയിനിൽ പ്രവേശിച്ചത് ടിക്കറ്റില്ലാതെ. ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയെടുത്തായി റെയിൽവേ അറിയിച്ചു. വിശദമായ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്നും റെയിൽവേ വ്യക്തമാക്കി.

ജൂലൈ 6 ന് ട്രെയിൻ നമ്പർ 11002 നന്ദിഗ്രാം എക്സ്പ്രസിലാണ് സംഭവം നടന്നത്. മന്ത്രാലയം പറയുന്നതനുസരിച്ച്, ദമ്പതികൾ അവരുടെ ഫസ്റ്റ് എസി ക്യാബിൻ അലങ്കരിക്കാൻ ഒരു ഓൺലൈൻ സേവനത്തിലൂടെ ഒരു സ്വകാര്യ ഡെക്കറേറ്ററെ നിയമിച്ചിരുന്നു. ഔദ്യോഗിക അനുമതിയില്ലാതെ ഡെക്കറേറ്റർ കോച്ചിൽ കയറി കമ്പാർട്ട്മെന്റ് രൂപാന്തരപ്പെടുത്തി.

അനധികൃത പ്രവേശനം എങ്ങനെ നടന്നുവെന്നും ഏതെങ്കിലും നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നും വിശദമായ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം പൂർത്തിയായ ശേഷം ഉത്തരവാദികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.






 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments