*ഉഷകുമ്പിടിക്ക്ഉറൂബ് സാഹിത്യപ്രതിഭ പു രസ കാരം. പൊന്നാനിയിൽ മന്ത്രി.അനിൽ കുമാർ നൽകും.*
പൊന്നാനി : പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായിരുന്ന ഉറൂബിൻ്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന "ഉറൂബ് സ്മൃതി"യും പുരസ്‌കാര സമർപ്പണവും ജൂലായ് 12 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പൊന്നാനി എം.ഐ ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ റവന്യു വകുപ്പ് മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് പ്രോഗ്രാം ഡയരക്ടർ സൗദ പൊന്നാനി, പ്രോഗ്രാം കോ-ഓർഡിനേറ്റർ നിർമ്മല അമ്പാട്ട്, പ്രോഗ്രാം കൺവീനർ അമീൻ ഫാറൂഖ് എന്നിവർ അറിയിച്ചു. മലയാള സാഹിത്യപഥം, എം.ഐ ട്രെയിനിംഗ് കോളേജ്, ഷിറോസ് പൊന്നാനി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടിയിൽ കെ.പി നൗഷാദലി എംഎൽഎ മുഖ്യാതിഥിയാവും.ഉഷാകുമ്പിടിക്ക് ഉറുബ് സാഹിത്യപ്രതിഭ പുരസ്കാരം സമ്മാനിക്കും. മലയാള സാഹിത്യപഥം പ്രസിഡൻ്റ് സുനിൽ മടപ്പള്ളി അധ്യക്ഷത വഹിക്കും. സാഹിത്യകാരൻ പി.സുരേന്ദ്രൻ "ഉറൂബിൻ്റെ എഴുത്തും കാലവും" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ടി.വി അബ്ദുറഹ്‌മാൻ കുട്ടി ( സാഹിതി ), സന്ധ്യ ജലേഷ് (നോവൽ), ഷിബുദാസ് വേങ്ങേരി (കഥ), ഒ.കെ ശൈലജ ടീച്ചർ (കഥ), പ്രമോദിനി ദാസ് (കഥ), ഉഷ കുമ്പിടി ( സാഹിത്യ പ്രതിഭ (വേണുഗാനം. കവിത), തങ്ക ടീച്ചർ കടവല്ലൂർ (ബാലസാഹിത്യം) എന്നിവർക്ക് ഉറൂബ് സ്മാരക പുരസ്കാരങ്ങൾ മന്ത്രി അനിൽകുമാർ സമ്മാനിക്കും. എം.ഐ അസോസിയേഷൻ സെക്രട്ടറി എ.എം അബ്ദുസമദ്, എം.ഐ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. നൗഫൽ. പി, മാധ്യമപ്രവർത്തകൻ ഇ.ആർ ഉണ്ണി, എഴുത്തുകാരി എം.എ ഷഹനാസ് എന്നിവർ പ്രസംഗിക്കും. ട്രീസ അനിലിൻ്റെ കഥാസമാഹാരം "പാർക്കീസ് ബ്രില്യൻസ്" . (മാക്ബെത്ത് പബ്ലിക്കേഷൻസ് ), കവിതാസമാഹാരം "പ്രണയവർഷിണി" (സദ്ഭാവന ബുക്സ് ) എന്നിവയുടെ കവർപേജ് പ്രകാശനം മന്ത്രി അനിൽകുമാർ നിർവഹിക്കും. കുട്ടികളുടെ ഉറൂബ് കഥാപാത്ര അവതരണ മത്സരം, എം.ഐ ട്രെയിനിംഗ് കോളേജ് ലൈബ്രറിക്കുള്ള പുസ്തക സമർപ്പണം, "ഉമ്മാച്ചു" സിനിമ പ്രദർശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. സൗദ പൊന്നാനി (പ്രോഗ്രാം ഡയരക്ടർ), നിർമ്മല അമ്പാട്ട് (പ്രോഗ്രാം കോ-ഓർഡിനേറ്റർ), അമീൻ ഫാറൂഖ് (പ്രോഗ്രാം കൺവീനർ)
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments