Breaking News

*കോട്ടംപറമ്പ് സ്വദേശി പറമ്പൻ മുഹമ്മദ് അഷ്‌റഫ് (54) ജിദ്ദയിൽ നിര്യാതനായി.*

ജിദ്ദ : മലപ്പുറം വേങ്ങര പറപ്പൂർ ഇരിങ്ങല്ലൂർ കോട്ടംപറമ്പ് സ്വദേശി പറമ്പൻ മുഹമ്മദ് അഷ്‌റഫ് (54) ജിദ്ദയിൽ നിര്യാതനായി. മസ്തിഷ്ക്കാഘാതം സംഭവിച്ച് ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അൽഹംറയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. 30 വർഷമായി പ്രവാസിയാണ്.

പിതാവ്: പറപ്പൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന പരേതനായ പറമ്പൻ ഇബ്രാഹിം ഹാജി. മാതാവ്: ആമിനക്കുട്ടി. ഭാര്യ: സുനീറ. മക്കൾ: ഹാഷിം, ഹിഷാം, അസ്‌ഹർ. സഹോദരങ്ങൾ: മൻസൂർ, അസ്മാബി, നുസൈബ, മുനീറ, പരേതയായ സാബിറ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ജിദ്ദയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫെയർ പ്രവർത്തകർ കൂടെയുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments