Breaking News

*ഇസ്ല‌ാഹിയ ഹോസ്റ്റൽ പൂർവ്വവിദ്യാർത്ഥി സംഗമം 'ഹോസ്റ്റാൾജിയ@സിഎംആർ ആഗസ്റ്റ് 8-ന്.*

ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ താമസിച്ച് വിവിധ സ്കൂളുകളിൽ പഠിച്ച പൂർവ്വവിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ സംഗമം 'ഹൊസ്റ്റാൾജിയ@സിഎംആർ' 2026 ആഗസ്റ്റ് 8-ന് (ശനിയാഴ്ച) രാവിലെ 10 മണി മുതൽ ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ ക്യാമ്പസിൽ നടക്കും.

1960 മുതൽ 2025 വരെ ഇസ്‌ലാഹിയ ഹോസ്റ്റലിൽ താമസിച്ച് യുപി. സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പഠിച്ച മുഴുവൻ പൂർവ്വവിദ്യാർത്ഥികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

സംഗമം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ : എൻ. ശംസുദ്ധീൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ സി. കെ. കാസിം മുഖ്യാതിഥിയായിരിക്കും. ഇസ്ലാഹിയ അസോസിയേഷൻ അഡ്വൈസറി കൌൺസിൽ ചെയർമാനും മാധ്യമം മിഡിയവൺ ഗ്രൂപ് എഡിറ്ററുമായ ഒ അബ്ദുറഹ്മാൻ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻഡ് ഫൈസൽ പൈങ്ങോട്ടായി, ജമാഅത്തെ ഇസ്‌ലാമി കൂടിയാലോചനാ സമിതി അംഗം പി വി റഹ്‌മാബി ടിച്ചർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും

ആറര പതിറ്റാണ്ടിലേറെ നീണ്ട ഇസ്‌ലാഹിയ ഹോസ്റ്റലിന്റെ വിദ്യാഭ്യാസ പാരമ്പര്യം ആഘോഷിക്കുന്ന ഈ സംഗമം വിവിധ തലമുറകളിലെ പൂർവ്വവിദ്യാർത്ഥികൾക്ക് വീണ്ടും ഒരുമിക്കാനും അധ്യാപകരുമായും സഹപാഠികളുമായും പഴയ ഓർമ്മകൾ പങ്കുവെക്കാനുമുള്ള അപൂർവ അവസരമാകും. 1960 മുതൽ 2025 വരെയുള്ള കാലയളവിൽ ഹോസ്റ്റലിൽ താമസിച്ച് പഠിച്ച നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു

സഹപാഠികളെയും അധ്യാപകരെയും വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടുന്ന ഈ സംഗമം എല്ലാവരുടെയും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മാറുമെന്ന് സംഘാടകർ അറിയിച്ചു.

പങ്കെടുത്തവർ : സുബൈർ കൊടപ്പന
 പ്രസിഡണ്ട്, ഇസ്ലാഹിയ അസോസിയേഷൻ 
 ചേന്നമംഗലൂർ.എം ടി അബ്ദുൽ ഹക്കീം.
 അഡ്മിനിസ്ട്രേഷൻ മാനേജർ,
 എ പി നസീം 
 കൺവീനർ,ഹൊസ്റ്റാൾജിയ@cmr 
 സംഘാടക സമിതി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments