Breaking News

*എം.ഇ.എസ് 60-ാം വാർഷികാഘോഷങ്ങൾക്ക് സമാപനം.*

പെരിന്തൽമണ്ണ : എം.ഇ.എസിന്റെ 60-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പെരിന്തൽമണ്ണയിൽ മൂന്ന് ദിവസങ്ങളിലായി വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികം, സാംസ്കാരികം തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച വിവിധ പരിപാടികൾക്ക് സമാപനം. എം.ഇ.എസ്. മെഡിക്കൽ കോളേജിൽ നടന്ന സമാപന സമ്മേളനം, ഡയമണ്ട് ജൂബിലി മെഡിക്കൽ കോളേജ് ബ്ലോക്കിന്റെയും ആരോഗ്യരംഗത്ത് കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പുതിയ ഹെൽത്ത്കെയർ ബ്രാൻഡിന്റെയും ലോഗോ പ്രകാശനവും മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. *"കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ പ്രസ്ഥാനമാണ് എം.ഇ.എസ് എന്നും സമൂഹത്തിന്റെ വിവിധ മേഖലകളിലെ എം.ഇ.എസിന്റെ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു."* എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു. സി.പി.ഐ.(എം) ജനറൽ സെക്രട്ടറി എം.എ. ബേബി, വ്യവസായ-വിവരസാങ്കേതികവിദ്യാ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

എം.ഇ.എസ്. സ്റ്റേറ്റ് സിലബസ് സ്കൂളുകളുടെ എജുക്കേഷൻ കോൺക്ലേവ് രാജ്യസഭാംഗം അഡ്വ. ജെബി മേത്തറും സി.ബി.എസ്.ഇ. സ്കൂളുകളുടെ കോൺക്ലേവ് ലോക്സഭാംഗം ഷാഫി പറമ്പിലും ഉദ്ഘാടനം ചെയ്തു. നടൻ ജഗദീഷ് ഗസ്റ്റ് ഓഫ് ഓണറായി. വിദ്യാഭ്യാസ മേഖലയിലെ പുതിയ സാധ്യതകൾ, കാലാനുസൃതമായ വിദ്യാഭ്യാസ രീതികൾ, വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച എന്നിവ ചർച്ചയായി.

എം.ഇ.എസിലെ ആദ്യ വിദ്യാർത്ഥിനികളായ വി. ചിന്ന ടീച്ചർ, ഫാത്തിമ, സൈനബ എം.എൻ. എന്നിവരെയും എവറസ്റ്റ് കീഴടക്കിയ എം.ഇ.എസ്. വിദ്യാർത്ഥിനിയെയും ചടങ്ങിൽ ആദരിച്ചു. 200 എം.ബി.ബി.എസ്. സീറ്റുകൾ ലഭിച്ച എം.ഇ.എസ്. മെഡിക്കൽ കോളേജിനെയും അനുമോദിച്ചു.

എം.ഇ.എസ്. എയ്ഡഡ് ആൻഡ് സെൽഫ് ഫിനാൻസിങ് കോളേജുകളുടെ നേതൃത്വത്തിൽ വിവിധ സെമിനാറുകളും പരിപാടികളും നടന്നു. മലപ്പുറം എം.പി. ഇ.ടി. മുഹമ്മദ് ബഷീർ, റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ, പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ, കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, കൊല്ലം എം.പി. എൻ.കെ. പ്രേമചന്ദ്രൻ, പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം, കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ള, കോട്ടയ്ക്കൽ എം.എൽ.എ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി, പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ, തവനൂർ എം.എൽ.എ വി.എസ്. ജോയ്, മുൻ തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, തൃത്താല എം.എൽ.എ വി.ടി. ബൽറാം, സംവിധായകനും തിരക്കഥാകൃത്തുമായ കമൽ, എം.ഇ.എസ്. കേരള ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ, ട്രഷറർ ഒ.സി. സൽഹുദ്ദീൻ ഉൾപ്പെടെ സിനിമാ, സാംസ്കാരിക, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖർ വിവിധ പരിപാടികളുടെ ഭാഗമായി. എം.ഇ.എസ്. സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, ജീവനക്കാർ, പ്രവർത്തകർ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു ആഘോഷങ്ങൾ.

വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യവും വിപുലമായ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ മൂന്ന് ദിവസത്തെ പരിപാടികൾക്ക് 60-ാം വാർഷികാഘോഷങ്ങളുടെ സമാപനത്തോടെ തിരശ്ശീല വീണു. എം.ഇ.എസ്. സംസ്ഥാന-ജില്ലാ ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ, വിവിധ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, ഡോക്ടർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരടക്കം 5000-ത്തിലധികം പേർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments