*കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പ്രവാസി വിരുദ്ധ നിലപാടുകൾ തിരുത്തണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.*
മൂന്ന് ദിവസമായി തിരൂരിൽ നടന്ന സമ്മേളനത്തിൻ്റെ
സമാപന ദിവസമായ ഞായറാഴ്ച രാവിലെ പ്രതിനിധി സമ്മേളനത്തിൽ പൊതു ചർച്ചയും ചർച്ചക്ക് സംസ്ഥാന സെക്രട്ടറി ബാദുഷ കടലുണ്ടി മറുപടി പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി സൈതാലിക്കുട്ടി ഭരണഘടന ഭേദഗതി അവതരിപ്പിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ സംസാരിച്ചു. തുടർന്ന് പുതിയ ഭാരവാഹി തെരെഞ്ഞെടുപ്പും നടന്നു. തിരൂർ റിംഗ് റോഡ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ സമാപിച്ചു. തുടർന്ന് ലാലാ ഹർദയാൽ നഗറിൽ നടന്ന പൊതുസമ്മേളനം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് അഡ്വ ഗഫൂർ പി ലില്ലീസ് അധ്യക്ഷനായി, കെ വി അബ്ദുൾ ഖാദർ, വിപി അനിൽ എന്നിവർ സംസാരിച്ചു.അക്ബർ ട്രാവൻസ് എം ഡി
ഡോ അബ്ദുൾ നാസറിനെയും ഖത്തറിലെ വ്യവസായി കല്ലൻ ഉസ്മാനേയും പിണറായി വിജയൻ ഉപഹാരം നൽകി ആദരിച്ചു
സംസ്ഥാന സെക്രട്ടറി ബാദുഷ കടലുണ്ടി സ്വാഗതവും ജില്ലാ സെക്രട്ടറി വി കെ റൗഫ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് കെസി സജീവ് തൈക്കാട്, നന്ദിനി മോഹനൻ, കെ കെ പ്രീതി, സികെ കൃഷ്ണദാസ് , സിപി റസാക്ക്, എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികൾ
കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റായി അഡ്വ ഗഫൂർ പി ലില്ലീസിനേയും
ജനറൽ സെക്രട്ടറിയായി ബാദുഷ കടലുണ്ടിയേയും
തിരഞ്ഞെടുത്തു. കെ സി സജീവ് തൈക്കാട്
ആണ് ട്രഷറർ.
മറ്റു ഭാരവാഹികൾ : എം യു അഷറഫ് , നന്ദിനി മോഹനൻ, ഇഎം പി അബൂബക്കർ, കെ കെ പ്രീതി
( വൈസ് പ്രസിഡൻ്റുമാർ), സി കെ കൃഷ്ണദാസ് , ആർ ശ്രീകൃഷ്ണപിള്ള, വി കെ ഉമ്മർ, പ്രശാന്ത് കുട്ടാംപള്ളി
(സെക്രട്ടറിമാർ),
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments