*എസ് കെ എംഎം കുമ്പള റൈഞ്ച്:കിക്കോഫ് ക്യാമ്പയിൻ സംഘടിപ്പിച്ചു.*
കുമ്പള : മദ്രസ്സ മാനേജ്മെന്റ് മഹൽ കമ്മിറ്റിയുടെ ഉദ്ദേശ്യവും അതിന്റെ ആവശ്യകതയും മഹൽനിവാസികളെ ബോധ്യപ്പെടുത്തുന്നതിനായി എസ് കെ എം എം കുമ്പള റൈഞ്ച് കമ്മിറ്റി കിക്കോഫ് ക്യാമ്പയിൻ സംഘടിപ്പിച്ചു.മെമ്പർഷിപ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനവും ഈ ക്യാമ്പയിനിലൂടെ അവതരിപ്പിച്ചു.
കുമ്പള റൈഞ്ചിൽ നിന്ന് ഐ ടി ചീഫ് കോർഡിനേറ്ററായി ബി.എ. മുഹമ്മദ് കുഞ്ഞി മൊഗ്രാലിനെ നിയമിച്ചു.
ഹംദുള്ള തങ്ങൾ,മുഹമ്മദ് കുഞ്ഞി (മൈമൂൻ നഗർ),അബ്ദുള്ള താജ്,കുഞ്ഞാമദ് (ബദ്ര്യാ നഗർ)എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ.
ക്യാമ്പയിൻ ഹംദുള്ള തങ്ങൾ ഉദ്ഘാടനം ചെയ്തു.എസ് കെ എം എം ജില്ലാ സെക്രട്ടറി റഷീദ് വെളിഞ്ചം വിഷയാവതരണം നടത്തി.അഹമ്മദ് റിയാസ് അശ്ശാഫി പ്രാർത്ഥന നടത്തി. റിയാസ് അശ്ശാഫി ആശംസകൾ നേർന്നു സംസാരിച്ചു. മുഹമ്മദ് കുഞ്ഞി മൈമൂൻ നഗർ സ്വാഗതവും,മുഹമ്മദ് കുഞ്ഞി ബി എ നന്ദി പറഞ്ഞു
.
ഫോട്ടോ:എസ് കെ എം എം കുമ്പള റൈഞ്ച് കിക്ക് ഓഫ് ക്യാമ്പയിൻ ഹംദുള്ള തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments