*വിദ്യാഭ്യാസ സമുച്ചയം സ്ഥാപിക്കണം: കെ.സ്.ടി.യു വനിത വിംഗ്.*
കാസർഗോഡ് : കാസറഗോഡ് ജില്ലയിൽ ഉപജില്ല, വിദ്യാഭ്യാസ ജില്ല ജില്ല ഓഫിസുകൾ, കൈറ്റ് , എസ്.എസ് .കെ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ ഏകോപനത്തിന് ആവശ്യമായ രീതിയിൽ വിദ്യാഭ്യാസ സമുച്ചയം സ്ഥാപിക്കണമെന്ന് കേരള സ്‌കൂൾ ടീച്ചേർസ് യൂണിയൻ വനിതാ വിംഗ് ജില്ല ക്യാമ്പ് ആവശ്യപ്പെട്ടു.
കെ. എസ്. ടി. യു വനിതാവിങ്ങിന്റെ ആഭിമുഖ്യത്തിൽ 12/08/26 ന് ജില്ലാ ലൈബ്രറി ഹാളിൽ വനിത ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് മുംതാസ് സമീറ ഉത്ഘാടനംചെയ്തു. കെ എസ് ടി യു ജില്ലാ വനിതാ വിംഗ് കൺവീനർ ഹൈറുന്നിസ സ്വാഗതം ആശംസിച്ച പരിപാടിയിൽ കെ എസ് ടി യു ജില്ലാ വനിതാ വിംഗ് ചെയർപേഴ്സൺ കദീജ സാലി അധ്യക്ഷത വഹിച്ചു.
KSTU സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ഗഫൂർ ദേളി, KSTU സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങളായ സമീർ തെക്കിൽ, ഷാഹിന ടീച്ചർ, KSTU ജില്ലാ ജനറൽ സെക്രട്ടറി യൂനുസ് MT എന്നിവർ ആശംസകൾ അറിയിച്ചു. ജില്ല ഭാരവാഹികളായ ആരിഫ MTC , മുർഷിദ PC, നാസിം CA, റംഷാദ് T ,RATF ജില്ലാ സെക്രട്ടറി മുഹമ്മദലി പൈക്ക എന്നിവർ പങ്കെടുത്തു. ധാർമ്മിക മൂല്യം നഷ്ടപ്പെടുന്ന ആധുനിക സംസ്‌കാരങ്ങൾ എന്ന വിഷയത്തെആസ്പദമാക്കി ആയിഷ ഫർസാന PV , വനിതകൾക്കുളള Al ക്ലാസ് യൂസുഫ് ചെമ്മനാടും കൈകാര്യം ചെയ്തു. KSTU വനിതാ വിംഗ് ട്രഷറർ ഫാത്തിമത്ത് റെസ്‌ലി നന്ദി അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments