Breaking News

*പി.ടി.എം. എ.യു.പി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പഠന ക്യാമ്പും സംഘടിപ്പിച്ചു.*

ബെദിര : വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിനും ഗണിതപഠനം രസകരമാക്കുന്നതിനുമായി ബദിര പി.ടി.എം. എ.യു.പി സ്കൂളിൽ വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഗണിതപഠന ക്യാമ്പും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ. കൃഷ്ണദാസ് പലേരി നിർവ്വഹിച്ചു. വിദ്യാർത്ഥികളിൽ ചോദ്യം ചെയ്യാനും അന്വേഷിക്കാനുമുള്ള മനോഭാവം വളർത്തിയെടുക്കാൻ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ സാധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് റിഷാദ് പള്ളം അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രെസ് റോഷ്നി കൃഷ്ണൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു.
സ്കൂൾ മാനേജർ C. A മുഹമ്മദ് കുഞ്ഞി, പി. ടി. എ പ്രസിഡന്റ്‌ അബ്ദുൽ സലാം, മദർ പി. ടി. എ വൈസ് പ്രസിഡന്റ് തസ്‌നി മൊയ്തീൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുള്ള മൊഗ്രാൽ, ഷഫീർ പടുപ്പിൽ, മുഹമ്മദ് പുളിരടി, റഫീക്ക് എന്നിവരും വിവിധ ക്ലബ്ബ് കൺവീനർമാരും ആശംസകൾ അറിയിച്ച് സംസാരിച്ചു.
ഉദ്ഘാടന ചടങ്ങിന് ശേഷം ശ്രീ. കൃഷ്ണദാസ് പലേരിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ‘ലളിതം മധുരം ഗണിതം’ എന്ന പ്രത്യേക ഗണിതപഠന വർക്ക്‌ഷോപ്പ് നടന്നു. കളികളിലൂടെയും ലളിതമായ ഉദാഹരണങ്ങളിലൂടെയും ഗണിത ആശയങ്ങൾ വിശദീകരിച്ച ക്ലാസ്സ് കുട്ടികൾക്ക് വേറിട്ട അനുഭവവും ഏറെ ആസ്വാദ്യകരവുമായിരുന്നു.
പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി പുഷ്പവല്ലി ടീച്ചർ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ സ്കൂളിലെ മറ്റ് അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments