*തിരൂർ ജില്ലാ രൂപീകരണം മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: ബീരാൻകുട്ടി അരിക്കൽ*
തിരൂർ : മുവാറ്റുപുഴ ജില്ലക്ക് അനുകൂല നിലപാടെടുത്ത മുഖ്യമന്ത്രി വർഷങ്ങളായുള്ള ആവശ്യമായ മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിൽ നിലപാട് വ്യക്തമാക്കണം. 31 ലക്ഷം ജനങ്ങളുള്ള എറണാകുളം വിഭജനത്തിന് അനുകൂല നിലപാടെടുക്കുമ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കുക എന്ന ജനകീയ വിഷയത്തിൽ മുഖ്യമന്ത്രി തുടരുന്ന മൗനം ഖേദകരമാണ്. ഈ വിഷയത്തിൽ ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരും MLA മാരും തുടരുന്ന മൗനം ജനങ്ങളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണസംവിധാനങ്ങൾ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാകുന്നതിനും വികസന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ജില്ലകളുടെ പുനഃസംഘടന അത്യാവശ്യമാണ്. വലിയ ജനസംഖ്യയുള്ള ജില്ലകളെ വിഭജിച്ച് പുതിയ ഭരണകേന്ദ്രങ്ങൾ രൂപീകരിക്കുമ്പോൾ മാത്രമാണ് മലബാർ മേഖലയിലെ പിന്നാക്കാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ. ഇത്രയും വലിയൊരു ജനവിഭാഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങളോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാട് ജനാധിപത്യപരമായ ഭരണരീതിക്ക് ചേർന്നതല്ല.
മലപ്പുറത്തിന്റെ വികസന കാര്യങ്ങളിൽ ലീഗ് കാണിക്കുന്ന മൗനം വലിയ അമർഷത്തിന് കാരണമാകുന്നുണ്ട്. മുന്നണി സമവാക്യങ്ങൾക്കും രാഷ്ട്രീയ ലാഭങ്ങൾക്കും ഉപരിയായി ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കായി ശബ്ദമുയർത്താൻ ജനപ്രതിനിധികൾ തയ്യാറാകണം. വിഷയം ഇനി വൈകിക്കാതെ മുഖ്യമന്ത്രി തന്റെ വ്യക്തമായ നിലപാട് പരസ്യമാക്കണമെന്നും, മലപ്പുറത്തിന്റെ വിഭജന കാര്യത്തിൽ അടിയന്തര തീരുമാനമെടുക്കണമെന്നുമാണ് ഉയരുന്ന പ്രധാന ആവശ്യം.
ഭരണരംഗത്തെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം തദ്ദേശീയമായ അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ ജില്ലകളുടെ രൂപീകരണം അനിവാര്യമാണ്. റവന്യൂ, പോലീസ്, ആരോഗ്യ മേഖലകളിലെ ഓഫീസുകളിലേക്ക് ദീർഘദൂരം സഞ്ചരിക്കേണ്ടി വരുന്നത് മലപ്പുറത്തെ സാധാരണക്കാരായ ജനങ്ങൾക്ക് കടുത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മൂവാറ്റുപുഴയോടൊപ്പം തന്നെ അർഹമായ പ്രാധാന്യത്തോടെ തിരൂർ ജില്ല എന്ന ആവശ്യത്തെയും കാണാൻ ഭരണകൂടം തയ്യാറാകേണ്ടതുണ്ട്.
ഭരണകൂടത്തിന്റെ നിഷേധാത്മക സമീപനത്തിനും മുസ്ലിം ലീഗിന്റെ മൗനത്തിനും എതിരെയുള്ള പൊതുജനരോഷം വരുന്ന ദിവസങ്ങളിൽ കൂടുതൽ ശക്തമാകും. രാഷ്ട്രീയ ലാഭങ്ങൾക്കും താൽക്കാലിക മുന്നണി സമവാക്യങ്ങൾക്കും അപ്പുറം ജനങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകാൻ സർക്കാരും പ്രതിപക്ഷ നേതാക്കളും മുന്നോട്ടുവരണം. ജനസംഖ്യാ ആനുപാതികമായ നീതി ഉറപ്പാക്കാൻ അടിയന്തരമായി സർവകക്ഷി യോഗം വിളിച്ച് ചേർത്തുകൊണ്ട് ഈ വിഷയത്തിൽ വ്യക്തമായ പരിഹാരം കാണണം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments