*ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം*
മലപ്പുറം വിവേചനം നേരിടുന്നതായും ജനസംഖ്യ പരിഗണിക്കുമ്പോള്‍ മൂന്ന് ജില്ലകള്‍ വരേണ്ട സ്ഥിതിയാണെന്നും മുസ്‌ലിം ലീഗ് നേതാവ് പി.എം.എ സലാം പറഞ്ഞു. ”ഒരു പ്രത്യേക പ്രദേശത്തോ നാട്ടിലോ ജില്ല വേണമെന്നല്ല ലീഗ് അഭിപ്രായപ്പെടുന്നത്. ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ പുന:ക്രമീകരിക്കണമെന്നാണ്. അല്ലെങ്കില്‍ വിഭവവിനിയോഗത്തില്‍ വിവേചനം ഉണ്ടാകും. 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ലയ്‌ക്കും പത്ത് ലക്ഷത്തോളം ജനസംഖ്യയുള്ള പത്തനംതിട്ട ജില്ലയ്‌ക്കും ജില്ലാടിസ്ഥാനത്തില്‍ കിട്ടുന്നത് ഒരേ സൗകര്യങ്ങളാണ്. ഒരോ കേരളീയനും അവകാശപ്പെട്ട ആനുകുല്യങ്ങളും മറ്റും ലഭ്യമാകണം. മലപ്പുറം ജില്ലയില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ താലൂക്കുകള്‍ 20 ലക്ഷം ജനസംഖ്യയുള്ള ജില്ലകളിലുണ്ട്. ഇത്തരത്തിലുള്ള അശാസ്ത്രീയത മാറ്റണം. ഇത് ലീഗിന്റെ തുറന്ന അഭിപ്രായമാണ്. ഇതിന്റെ അര്‍ത്ഥം മലപ്പുറം ജില്ല മാത്രം വിഭജിക്കണമെന്നല്ല. തിരൂര്‍ ആസ്ഥാനമായി മലപ്പുറം ജില്ലയെ രണ്ടാക്കണമെന്ന് പറയുന്നില്ല. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പുന:ക്രമീകരണം അത്യാവശ്യമാണ്” -പി.എം.എ സലാം വ്യക്തമാക്കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments