*പരസ്യമായി സംഘപരിവാർപക്ഷം, അതിരുകൾ ലംഘിച്ച് പരാമർശങ്ങൾ; സർക്കാരിന് തലവേദനയായി കേരള സർവകലാശാല വി.സി*
തിരുവനന്തപുരം : സർക്കാർ പലവട്ടം അതൃപ്തി പ്രകടിപ്പിച്ചിട്ടും സംഘപരിവാർ അനുകൂല നിലപാടെടുത്തും പ്രസ്താവന നടത്തിയും നിരന്തരം വിവാദനായകനായി കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ.
വി.സി.മാർ രാഷ്ട്രീയപ്പാർട്ടികളുടെ പരിപാടികളിൽ പങ്കെടുക്കരുതെന്ന് മന്ത്രി റോജി എം. ജോൺ ബുധനാഴ്ച മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞത് കേരള വി.സി.യെ ഉന്നമിട്ടായിരുന്നു. അക്കാദമികമായി ഔന്നത്യത്തിലുള്ള വി.സി.മാർ പരസ്യമായി രാഷ്ട്രീയവേദികളിൽ പോവുന്ന പതിവുമില്ല. എൽ.ഡി.എഫ്. സർക്കാറിന്റെ കാലത്ത് കേരള വി.സി.യായി അദ്ദേഹത്തിന് ഗവർണർ ചുമതല നൽകിയ കാലം മുതൽക്കേ, സർക്കാരിന്റെ അതിരുകൾ ലംഘിച്ചാണ് മോഹൻ കുന്നുമ്മലിന്റെ നടപടികൾ. 2025 ജൂലായിൽ കൊച്ചിയിൽ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത 'ജ്ഞാനസഭ' മുതൽ നിരന്തരം അദ്ദേഹം സംഘപരിവാർ വേദികളിലെത്തുന്നുണ്ട്.
'കേരള'യിൽ ഒരു സംഘടനയുടെ ചടങ്ങിൽ 'ഭാരതാംബ'യെ പ്രതിഷ്ഠിക്കാൻ അനുവദിക്കാത്തതിലെ വിവാദത്തിൽ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ വി.സി. സസ്‌പെൻഡ് ചെയ്തതും വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ ദിവസം മണിവിളയിൽ ആർ.എസ്.എസ്. സംഘടിപ്പിച്ച 'സങ്കൽപ്പ്-2026' യുവസംഗമത്തിൽ ഭാരതം അമ്മയായതിനാലാണ് വന്ദേമാതരം പാടുന്നതെന്നും അമ്മ ആരാണെന്നോ എന്താണെന്നോ അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്നും അദ്ദേഹം വിവാദപരാമർശം നടത്തി. ഈയിടെ, സർവകലാശാലയിലെ ഏഴംഗ ഐ.ക്യു.എ.സി. സെല്ലിൽ അഞ്ച് ബി.ജെ.പി. പ്രതിനിധികളെ നാമനിർദേശം ചെയ്യുകയും ചെയ്തു. പ്രശ്‌നത്തിൽ പരാതി നൽകിയിരിക്കുകയാണ് യു.ഡി.എഫ്. സിൻഡിക്കേറ്റംഗങ്ങൾ.
ചാൻസലറെന്ന നിലയിൽ ഗവർണറാണ് വി.സി.മാരുടെ നിയമാനാധികാരി. നീരസം പ്രകടിപ്പിക്കാമെന്നല്ലാതെ, വി.സി.മാർക്കെതിരേ നടപടിയെടുക്കാനുള്ള നിയമപരമായ പരിമിതിയാണ് സർക്കാരിന്റെ പ്രതിസന്ധി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments