Breaking News

*മുത്തങ്ങ അബ്ദുൽ സലാം വധശ്രമക്കേസ്; എം ഗീതാനന്ദൻ ഉൾപ്പെടെ നാല് പേർക്ക് ജാമ്യം,ശിക്ഷ മരവിപ്പിച്ചു*


മുത്തങ്ങ പോലീസ് കോൺസ്റ്റബിൾ അബ്‌ദുൽ സലാം വധശ്രമക്കേസിൽ പ്രതികൾക്ക് ജാമ്യം. കേസിലെ വിചാരണക്കോടതിയായ കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിയിൽ പിഴവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി.

കേസിലെ ഒന്നാം പ്രതിയായ എം ഗീതാനന്ദൻ, മൂന്നാം പ്രതി ബിനു, അഞ്ചാം രമേശൻ കോയാലിപ്പുര, പതിനൊന്നാം പ്രതി അനിൽ കുമാർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നാല് പ്രതികളുടെയും ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്.

താൽക്കാലികമായിട്ടാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. പ്രതികൾക്ക് കർശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 46,000 രൂപ വീതം പിഴത്തുക കെട്ടിവെയ്ക്കണമെന്നും ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ആൾ ജാമ്യം നിൽക്കണമെന്നും ജാമ്യവ്യവസ്ഥയിൽ പറയുന്നു. വിചാരണ കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments