*ബിരിയാണി ചെമ്പിൽ യുവതിയുടെ ശരീരഭാഗങ്ങൾ, തലയെവിടെ? ചുവന്ന സ്യൂട്ട്കേസിലെ അവശിഷ്ടം തേടിച്ചെന്ന് പോലീസ്*
ചെന്നൈ : ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്യൂട്ട്കേസിനുള്ളിൽനിന്ന് യുവതിയുടെ മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. ചെന്നൈ ഗുഡുവാഞ്ചേരിയിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് കൊലപാതകത്തിന്റെ ഭീകരത വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചത്.
ഒഡീഷ സ്വദേശി ഹയാത്തുൻ നിഷ (38) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു കൊലപാതകവുമായി ബന്ധപ്പെട്ട് ഇവർക്കൊപ്പം താമസിച്ചിരുന്ന ഒഡീഷ, അസം സ്വദേശികളായ ദമ്പതിമാർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
വഴിത്തിരിവായത് ചുവന്ന സ്യൂട്ട്കേസ്
ചെന്നൈയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട തമിഴ്‌നാട് എക്‌സ്പ്രസ് ആഗ്രയിൽ എത്തിയപ്പോഴാണ് ചുവന്ന സ്യൂട്ട്കേസ് ശ്രദ്ധയിൽപ്പെടുന്നത്. ജനറൽ കോച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇത്. യാത്രയ്ക്കിടെ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് യാത്രക്കാർ പരാതിപ്പെടുകയും തുടർന്ന് റെയിൽവേ പോലീസ് പെട്ടി തുറന്ന്
പരിശോധിക്കുകയുമായിരുന്നു. തലയില്ലാത്ത നിലയിൽ, വെട്ടിനുറുക്കിയ മൃതദേഹാവശിഷ്ടങ്ങളാണ് സ്യൂട്ട്കേസിലുണ്ടായിരുന്നത്.
ആരാണ് സ്യൂട്ട്കേസ് ട്രെയിനിൽ വെച്ചതെന്ന് ആദ്യം വ്യക്തമല്ലായിരുന്നു തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിർണായക വഴിത്തിരിവുണ്ടാകുന്നത്. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിലെ സിസിടിവിയിൽനിന്ന് ഒരു പുരുഷനും സ്ത്രീയും ചേർന്ന് സ്യൂട്ട്കേസ് ട്രെയിനിൽ വെച്ച ശേഷം മടങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചു. കൂടാതെ സ്യൂട്ട്കേസിനുള്ളിലെ കവറിൽ 'ചെന്നൈ' എന്ന ലേബൽ ഉണ്ടായിരുന്നതും അന്വേഷണത്തിന് വലിയ സഹായമായി.
ബാക്കി ഭാഗങ്ങൾ ബിരിയാണിച്ചെമ്പിൽ
സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് ഗുഡുവാഞ്ചേരിയിലെ വീട്ടിലെത്തുകയായിരുന്നു ഇവിടെ നടത്തിയ പരിശോധനയിൽ അതിഭീകരമായ കാഴ്ചയാണ് പോലീസിനെ കാത്തിരുന്നത്. അടുക്കളയിലുണ്ടായിരുന്ന വലിയ ബിരിയാണിച്ചെമ്പിൽ മൈദയ്ക്കും പച്ചക്കറികൾക്കും അടിയിൽ ഒളിപ്പിച്ച നിലയിൽ യുവതിയുടെ ബാക്കി
ശരീരഭാഗങ്ങൾ കണ്ടെത്തി. എന്നാൽ കൊല്ലപ്പെട്ട യുവതിയുടെ തലഭാഗം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് മറ്റെവിടെയെങ്കിലും നിഗമനം. ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിൻ്റെ
പ്രതികൾക്കായി തിരച്ചിൽ ഊർജിതം
അസം സ്വദേശിയായ മണിക് ഉദ്ദീൻ ലന ഒഡീഷ സ്വദേശി ഭഗവതി മാജി എന്നിവർക്കായി പോലീസ് അന്വേഷണം ശക്തമാക്കി. കൊല്ലപ്പെട്ട ഹയാത്തുൻ നിഷയും ഇരുവരും ഒരേ വീട്ടിലായിരുന്നു
താമസം. പ്രതികൾ ഒഡീഷയിലേക്ക് കടന്നെന്ന നിഗമനത്തിൽ ചെന്നൈ പോലീസിന്റെ പ്രത്യേക സംഘം ഒഡീഷയിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
വ്യക്തിവൈരാഗ്യമാണോ സാമ്പത്തിക ഇടപാടുകളാണോ ക്രൂരമായ കൊലപാതകത്തിന് പിന്നിലെ കാരണം എന്ന് പ്രതികളെ പിടികൂടിയാൽ മാത്രമേ വ്യക്തമാകൂ എന്ന് അന്വേഷണ സംഘം അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments