മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താഗതിയുണ്ടാകുന്നു.മദ്രസാ വിദ്യാഭ്യാസം ലഭിക്കുന്നവർ ഭാരത് മാതാ കീ ജയ് വിളിക്കുന്നില്ല വന്ദേഭാരതം ആലപിക്കുന്നില്ല *വിവാദ പരാമർശവുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി* പ്രസ്താവനയ്ക്കെതിരെ സമാജ് വാദി പാർട്ടി(എസ്പി) ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ
ലക്നോ :മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ.
ചൊവ്വാഴ്ച വിധാൻ ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു യുപി ഉപമുഖ്യമന്ത്രിയുടെ വിവാദ പരാമർശം.
സംഭവം വിവാദമായതോടെ സമാജ് വാദി പാർട്ടി(എസ്പി) ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉപമുഖ്യമന്ത്രിക്കെതിരേയും ബിജെപിക്കെതിരേയും രംഗത്തെത്തി.
മദ്രസാ വിദ്യാഭ്യാസം ലഭിക്കുന്നവർ ഭാരത് മാതാ കീ ജയ് വിളിക്കുന്നില്ലെന്നും വന്ദേഭാരതം ആലപിക്കുന്നില്ലെന്നാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഉപമുഖ്യമന്ത്രി പറഞ്ഞത്. തുടർന്നാണ് മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താഗതിയാണെന്നും അദ്ദേഹം ആരോപിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments