*പെട്രോളിന് 3,000 ദിർഹം, ദിവസവും 4 മണിക്കൂർ ഡ്രൈവിംഗ്; എന്നിട്ടും ദുബൈയിലെ ജോലി ഉപേക്ഷിക്കാതെ റാസൽഖൈമ നിവാസികൾ, കാരണമിതാണ്*
റാസൽഖൈമ : ദിവസവും റോഡിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക്, പ്രതിമാസം വലിയൊരു തുക ഇന്ധനച്ചെലവ്, കടുത്ത ശാരീരിക ക്ഷീണം—ഇതെല്ലാം സഹിച്ചും യുഎഇയിലെ റാസൽഖൈമയിൽ (RAK) നിന്ന് ദിവസവും ദുബൈയിലേക്ക് ജോലിക്ക് പോകുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ഉയർന്ന ജോലി സാധ്യതകളും മെച്ചപ്പെട്ട കരിയറും ദുബൈയിൽ ലഭിക്കുമ്പോഴും കുടുംബത്തോടൊപ്പം സ്വന്തം നാട്ടിൽ താമസിക്കാനുള്ള ആഗ്രഹമാണ് ഈ ദീർഘദൂര യാത്രയ്ക്ക് പിന്നിൽ.
ദുബായ് യിലെ ഉയർന്ന വീട്ടുവാടകയും ജീവിതച്ചെലവുകളുമാണ് പലരെയും റാസൽഖൈമയിൽ തന്നെ തുടരാൻ പ്രേരിപ്പിക്കുന്നത്. ഇതിനുപുറമേ, കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾക്ക് മറ്റ് എന്തിനേക്കാളും മുൻഗണന നൽകുന്നവരാണ് ഈ യാത്രാദുരിതം സന്തോഷത്തോടെ സഹിക്കുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments