*മണലെടുപ്പ് നിയന്ത്രണം നീക്കണം; എസ്ഡിപിഐ ജില്ലാ നേതാക്കൾ കളക്ടർക്ക് നിവേദനം നൽകി*
മലപ്പുറം : വ്യാപകമായ മഴയെ തുടർന്ന് ജില്ലയിലെ പുഴകളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ പുഴകളിൽ നിന്നും മണലെടുക്കുന്നതിനുള്ള നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അഡ്വ എഎ റഹീം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഐ.എ.എസിന് നിവേദനം നൽകി..
പുഴകളിൽ ജലനിരപ്പ് ഉയരുന്നതിന് പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന മണൽത്തിട്ടകൾ കാരണമാകുന്നത് പ്രത്യക്ഷത്തിൽ വ്യക്തമാണ്. 2018 പ്രളയത്തിന് കാരണമായത് പുഴകളിൽ അടിഞ്ഞുകൂടിയ മണൽതിട്ടകൾ ആണെന്ന് വിദഗ്ധ സമിതികളുടെ റിപ്പോർട്ട് നിലനിൽക്കെ വീണ്ടും സമാന സാഹചര്യത്തിലേക്ക് നയിക്കുന്നതിൽ നിന്ന് തടയിടാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
മണൽവാരൽ സംബന്ധിച്ച് ശാസ്ത്ര വ്യവസായിക ഗവേഷണ കൗൺസിൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി, ഹരിത ട്രിബ്യൂണൽ, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പുകളുടെ വിജ്ഞാപനങ്ങൾ മാർഗനിർദ്ദേശങ്ങൾ തുടങ്ങിയവ ആധാരമാക്കി സമർപ്പിച്ച മാർഗ്ഗരേഖക്ക് നിലവിൽ സർക്കാർ അംഗീകാരം നൽകിയിട്ടുള്ളതാണ്.
എന്നാൽ പല കാരണങ്ങളാലും ഇപ്പോഴും മണൽവാരുന്നതിനുള്ള തടസ്സങ്ങൾ നിലനിൽക്കുകയാണ്. മണൽവാരൽ അനുവദിക്കുന്നതിലൂടെ പുഴകളിൽ അടിഞ്ഞുകൂടിയ മണൽത്തിട്ടകൾ ഒഴിവാക്കുന്നതിനും അതുവഴി പുഴകളുടെ സുഗമമായ ഒഴുക്കിന് കാരണമാവുകയും ജലനിരപ്പ് ഉയരുന്ന സാഹചര്യം കുറയ്ക്കാനും സാധിക്കും. സർക്കാരിന് വലിയ തോതിലുള്ള വരുമാനത്തിനും, ഈ മേഖലയെ ആശ്രയിച്ച് ദൈന്യംദിന വേദനത്തിന് ജോലി ചെയ്യുന്നവരുടെ ജീവിത പ്രതിസന്ധിക്ക് പരിഹാരം ആകുന്നതിനും മണൽവാരൽ അനുവദിക്കുന്നതിലൂടെ സാധ്യമാകും. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാതെ ഇനിയും ഈ നടപടി നീട്ടി കൊണ്ടുപോകുന്നത് പാരിസ്ഥിതിക ദുരന്തങ്ങൾക്കും ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ പ്രതിസന്ധിക്കും കാരണമാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ജില്ലാ സെക്രട്ടറി ഇർഷാദ് മൊറയൂർ, കമ്മിറ്റി അംഗം നസറുദ്ധീൻ ബാവ എന്നിവർ സന്നിഹിതരായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments