Breaking News

*ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്*

തിരുവനന്തപുരം : ബിരുദ പ്രവേശനത്തിന് ഇനിമുതൽ പ്ലസ് ടു നിർബന്ധമല്ല. ഇതുസംന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ സർക്കാറിൻ്റെ കാലത്ത് നൽകിയ പ്രൊപ്പോസലിനാണ് അംഗീകാരമായത്. പത്താം ക്ലാസ് കഴിഞ്ഞ് ഐടിഐയോ ഡിപ്ലോമയോ മറ്റു ഭാഷ കോഴ്സു‌കൾ എടുത്തവർക്കും ബിരുദ പഠനത്തിന് അവസരം ലഭിക്കും. ഡിപ്ലോമയോ ഐടിഐ യോഗ്യതയോ ഉള്ളവർക്ക് ഇനി ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും പുതിയ ഉത്തരവ് നടപ്പാക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. ഐടിഐ പാസായവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്കും മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ നേടിയവർക്ക് രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രിയിലൂടെയും പ്രവേശനം ലഭിക്കും. 2027-28 അധ്യയന വർഷം മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരുക.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments