Breaking News

*കുമ്പള ഗവ.സീനിയർ ബേസിക് സ്ക്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു*

കാസർകോട് : 3.90 കോടി രൂപ ചെലവിൽ കിഫ്ബി-കില പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കുമ്പള ജി എസ് ബിഎസ് പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം വിദ്യഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ  നിർവ്വഹിച്ചു.എകെഎം അഷ്റഫ് എം എൽ എ അധ്യക്ഷത വഹിച്ചു.കല്ലട്രമാഹിൻ എം എൽ എ മുഖ്യാതിഥിയായിരുന്നു.പദ്ധതിയുടെ റിപ്പോർട്ട് കുമ്പള ഗ്രാമപഞ്ചായത്ത് എൽ.ഐ.ഡി & ഇ.ഡബ്ല്യു വിഭാഗം അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് ഷിഹാബ് അവതരിപ്പിച്ചു.ചടങ്ങിൽ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം,കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെർക്കള,  ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ,കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ അഷ്റഫ് കാർളെ, 
കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽക്കീസ്,
കുമ്പള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ എ. കെ. ആരിഫ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എം. പി. ഖാലിദ്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഇനാസ് ഫവാസ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ജഗന്നാഥ് ഷെട്ടി, കുമ്പള ഗ്രാമപഞ്ചായത്ത് അംഗം രമേഷ് ഭട്ട്, ഗ്രാമപഞ്ചായത്ത് അംഗവും പി.ടി.എ വൈസ് പ്രസിഡന്റുമായ ഹമീദ് കോയിപാടി എന്നിവർ സംസാരിച്ചു
പരിപാടിയിൽ ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments