Breaking News

ഈദ് മിലാദ് :വയറു നിറച്ച് ഭക്ഷണം വിളമ്പി മൊഗ്രാലിൽ "ഫേമസ് ഗ്രൂപ്പ് ''ഫേമസായി.

മൊഗ്രാൽ : മുഹമ്മദ് നബി(സ)യുടെ ജന്മദിനാഘോഷം നാടുമുഴുക്കെ ആഘോഷിക്കുമ്പോൾ നാട്ടുകാർക്ക് വയറു നിറച്ച് ഭക്ഷണം വിളമ്പി  മൊഗ്രാൽ"ഫേമസ് ഗ്രൂപ്പ്''ഫേമസായി.

രാവിലെ 11 മണിയോടെ വിവിധ മദ്രസാ വിദ്യാർത്ഥികൾക്കും, നാട്ടുകാർക്കായി നെയ്ച്ചോറും,കറിയുമാണ് വിളമ്പിയത്. ഏകദേശം രണ്ട് മണി വരെ നീണ്ടുനിന്ന  അന്നദാന വിതരണത്തിൽ നാട്ടുകാർക്കും, വഴിയത്രക്കാരായ നൂറുകണക്കിനാളുകൾക്കുമായി ഏകദേശം 3000 പേർക്ക് ചീരണി നൽകാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയിലാണ്  സംഘാടകർ.മെഗാ ഭക്ഷണ വിതരണം ഒരുക്കിയ  ഫേമസ് ഗ്രൂപ്പിനെ നാട്ടുകാർ അഭിനന്ദിച്ചു.

 മൊഗ്രാൽ മഹിയദ്ധീൻ പള്ളിക്ക് സമീപം  അഷ്റഫ് സാഹിബിന്റെ പറമ്പിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു അന്നദാന വിതരണം. ചടങ്ങിന് അഷ്റഫ് കോട്ട,അഷറഫ് മാക്,അസീസ് ഫിറോസ്,ഷാഫി, മമ്മൂട്ടി,ലത്തീഫ് മുംബൈ,സിറാജ്,സി എം ഇസ്മായിൽ കോട്ട, സിദ്ദീഖ്,കരീം എസ് എം,കബീർ കോട്ട എന്നിവർ നേതൃത്വം നൽകി.നാട്ടുകാരുടെ സഹകരണത്തോടെ പരിപാടി ഗംഭീര വിജയമാക്കിയ ഗ്രൂപ്പ് അംഗങ്ങളെ ഗൾഫ് പ്രതിനിധികളായ അബ്ദുള്ള എച് എം ബി,ഫാറൂഖ് സാഹിബ്,സമീർ സാഹിബ്,സൈനുദ്ദീൻ എസ് എം, അബ്ദുല്ല കോട്ട എന്നിവർ അഭിനന്ദിച്ചു.

ഫോട്ടോ: നബിദിനത്തിൽ മൊഗ്രാൽ ഫേമസ് ഗ്രൂപ്പ് ഒരുക്കിയ അന്നദാന വിതരണം.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments