Breaking News

*അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ ഓണക്കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു..*

കാസർഗോഡ് : നാട്ടിലും മറുനാട്ടിലും സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ ഓണക്കിറ്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട് നിർവഹിച്ചു.
ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസ്മിൻ കബീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷുക്കൂർ ചെർക്കളം, ചെയർപേഴ്സൺ ശാന്തകുമാരി ടീച്ചർ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
ഓണാഘോഷത്തിന്റെ സന്തോഷം സമൂഹത്തിലെ കൂടുതൽ കുടുംബങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണ പരിപാടി, കൂട്ടായ്മയുടെ സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും ഒരിക്കൽ കൂടി വ്യക്തമാക്കുന്നതായിരുന്നു. നാട്ടിലും പ്രവാസ ലോകത്തും ജീവകാരുണ്യ-സന്നദ്ധ പ്രവർത്തനങ്ങളിലൂടെ സജീവ സാന്നിധ്യമായ അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ ഈ പ്രവർത്തനത്തിന് നാട്ടുകാരിൽ നിന്നും മികച്ച പിന്തുണയും അഭിനന്ദനവും ലഭിച്ചു.കാസർഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും അർഹരായ ആളുകളെ തിരഞ്ഞെടുത്ത് കൊണ്ടാണ് ഓണക്കിറ്റ് വിതരണം നടത്തിയത്...

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments