Breaking News

*അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ പോലിസ് കസ്റ്റഡിയില്‍; അടിയന്തര സാഹചര്യം ഉണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാന്‍ നിര്‍ദേശം*

തൃശൂര്‍ : ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ പോലിസ് കസ്റ്റഡിയില്‍. തൃശൂരില്‍ നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. അഖിലിനെ പോലിസ് ചോദ്യം ചെയ്ത് വരികയാണ്. കോതമംഗലം ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് അര്‍ജുന്‍ ആയങ്കിയെ പോലിസ് തിരയുന്നത്. അതേസമയം, അര്‍ജുന്‍ ആയങ്കി കാറില്‍ പാലിയേക്കര ടോള്‍ കടക്കുന്ന ദൃശ്യം പുറത്തുവന്നു. പോലിസിനെ കബളിപ്പിച്ച് അര്‍ജുന്‍ തൃശൂരില്‍ നിന്നും വണ്ടി മാറിയെന്നാണ് വിവരം. നേരത്തെ അര്‍ജുന്‍ ആയങ്കിയുടെ രണ്ട് കൂട്ടാളികളെ പിടികൂടിയിരുന്നു. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കണ്ണൂര്‍ സ്വദേശികളെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒളിയിടത്തില്‍ ചെന്ന് പിടികൂടുകയാണ് പോലിസിന്റെ ലക്ഷ്യം. അര്‍ജുന്‍ ആയങ്കിക്കെതിരെ നിലവില്‍ രണ്ട് കേസുകളാണുള്ളത്. ഇതില്‍ കോതമംഗലത്തെ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാനാണ് പോലിസ് നിര്‍ദേശം. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വയര്‍ലെസ്സിലൂടെയാണ് പോലിസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അപകടകരമല്ലാത്ത രീതിയില്‍ വാഹനം കുറുകെയിട്ടും പിടികൂടാം. നകുല്‍ രാജേന്ദ്ര ദേശ്മുഖിന്റെതാണ് നിര്‍ദേശം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments