*ലഹരി കേസുകളില്‍ പ്രതികളായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്*
ലഹരി കേസുകളില്‍ പ്രതികളാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകർത്തുകയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങളാണ് എക്‌സൈസ് കമ്മീഷണർ പുറത്തിറക്കിയത്. പ്രതികളായ സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ വീഡിയോകളോ പകർത്തരുതെന്നും, അത്തരം ദൃശ്യങ്ങള്‍ ഔദ്യോഗികമോ അനൗദ്യോഗികമോ ആയ സമൂഹമാധ്യമ പേജുകളില്‍ പ്രസിദ്ധീകരിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സാക്ഷികളുടെ സ്വകാര്യതയും സംരക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പോലീസ്, എക്‌സൈസ് ഉള്‍പ്പെടെയുള്ള സർക്കാർ വകുപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ലഹരി വേട്ടകള്‍ ഉള്‍പ്പെടെയുള്ള വിവിധ നടപടികളുടെ ചിത്രങ്ങളും വീഡിയോകളും ഔദ്യോഗിക പേജുകളില്‍ പതിവായി പങ്കുവയ്ക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. എക്‌സൈസ് ഉദ്യോഗസ്ഥർ അഡ്മിനായുള്ള സമൂഹമാധ്യമ പേജുകളില്‍ സർക്കാരിനെയോ വകുപ്പിനെയോ വിമർശിക്കുന്ന പോസ്റ്റുകള്‍ വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കേസുകളുടെ അന്വേഷണത്തിനോ പ്രോസിക്യൂഷനോ പ്രതികൂലമായി ബാധിക്കാവുന്ന ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും നിർദേശമുണ്ട്. സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനായി പ്രത്യേകമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ നിയമപരമായ തെളിവായി ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സർക്കാർ വകുപ്പുകളുടെ ഔദ്യോഗിക സമൂഹമാധ്യമ പോസ്റ്റുകള്‍ പലപ്പോഴും വിമർശനങ്ങള്‍ക്ക് ഇടയാക്കിയ പശ്ചാത്തലത്തിലാണ് എക്‌സൈസ് വകുപ്പിന്റെ ഈ പുതിയ മാർഗനിർദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments