Breaking News

*പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനെത്തിയ വാഹനത്തിന് പിഴ ഈടാക്കിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു*

അടൂർ : പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനെത്തിയ വാഹനത്തിന് പിഴ ഈടാക്കിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. അടൂർ എം.വി.ഡി സ്ക്വാഡിലെ ഉദ്യോഗസ്ഥനായ ലൈജുവിനെതിരെയാണ് നടപടി. ജീപ്പിന് മുന്നിൽ ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചുവെന്നാരോപിച്ചാണ് 5,200 രൂപ പിഴ ചുമത്തിയത്.

മെഴുവേലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പിഴ ശിക്ഷ നൽകിയത്. വെള്ളപ്പൊക്ക ദുരിതത്തിൽപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായാണ് ഈ ഓഫ് റോഡ് വാഹനം ആറന്മുളയിലെത്തിച്ചത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എത്തിയ വാഹനത്തിന് തുക പിഴയിട്ട സംഭവം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments