Breaking News

കേരള സംസ്ഥാന ആഭ്യന്തരവകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ഇൻഡിപെൻഡൻസ്ട്രോഫി ബ്ലോക്ക് തല ഹയർ സെക്കൻഡറി സ്കൂൾ ഫുട്ബോൾ മത്സരത്തിൽ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു.

ചെർക്കള : കേരള സംസ്ഥാന ആഭ്യന്തരവകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ഇൻഡിപെൻഡൻസ്ട്രോഫി ബ്ലോക്ക് തല ഹയർ സെക്കൻഡറി സ്കൂൾ ഫുട്ബോൾ മത്സരത്തിൽ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു. 

നീന്തൽ വിദഗ്ധനും കാസർഗോഡ് സബ് ഇൻസ്പെക്ടറുമായ എം ടി പി സൈഫുദ്ദീൻ ജപ്പാൻ മത്സരത്തിൽ 14 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ വിജയികളായ അയാൻ മജീദ്, നൈല സകീന എന്നിവർക്കും ചടങ്ങിൽ ഉപഹാരം നൽകി. 

ചെർക്കള നൂൺ അറീന ഇൻഡോർ ട്ടർഫിൽ വച്ച് നടന്ന ചടങ്ങിൽ കാസർഗോഡ് എം എൽ എ കല്ലട്ര മാഹിൻ ഹാജി ഉപഹാരം സമർപ്പിച്ചു. 

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുല്ല കുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ചു. 

പ്രമുഖ ഫുട്ബോൾ താരം എംപി പ്രദീപ് മുഖ്യ അതിഥിയായി സംബന്ധിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി അദ്ധ്യഷൻ അഷ്‌റഫ്‌ കർള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷാ അര്‍ജുന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ മറിയ മാഹീൻ മൊയ്തീൻ കോളിയടുക്കം,  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി വി ജെയിംസ്, അൻവർ സാദാത്ത്, കാദർ മാന്യ, സോയ ലത്തീഫ്, ലീല അസ്മിന, നസീമ പ്രഥിരാജ്, മഹേഷ്, സക്കീന അബ്ദുല്ല ഷാഹിദ, അഫ്സൽ, സഫീന തുടങ്ങിയവർ സംസാരിച്ചു. 
സുഗുണകുമാർ നന്ദി പറഞ്ഞു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments