*മരുന്ന് ക്ഷാമം ഉടന്‍ തീര്‍ന്നേക്കില്ല; മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് നല്‍കാനുള്ളത് 900 കോടി; ഇത് കഴിഞ്ഞ നാല് കൊല്ലമായി നല്‍കാനുള്ള തുക*
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ തീരാന്‍ സാധ്യതയില്ല. ഈ മാസം അവസാനത്തോടെ മാത്രമേ മുഴുവന്‍ മരുന്നുകളും ആശുപത്രികളില്‍ എത്തിക്കാന്‍ സാധിക്കൂ. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് ആരോഗ്യവകുപ്പ് നല്‍കാനുള്ളത് 900 കോടിയോളം രൂപയാണ്. കഴിഞ്ഞ നാല് കൊല്ലമായി നല്‍കാനുള്ള തുകയാണിത്.
കുടിശ്ശിക അടച്ച് തീര്‍ക്കാത്ത സാഹചര്യത്തില്‍ എളുപ്പത്തില്‍ കെഎംഎസ്‌സിഎല്ലില്‍ നിന്ന് മരുന്നുകള്‍ ലഭിക്കില്ല. കഴിഞ്ഞ ഏപ്രില്‍,മെയ് മാസങ്ങളില്‍ ടെന്‍ഡര്‍ കൊടുത്തെങ്കിലും മരുന്നെത്തിയില്ല. 167ഓളം മരുന്നുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ ആളില്ല. മരുന്നുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ ആളെത്താത്തതാണ് ആരോഗ്യവകുപ്പിനെ വല്ലാതെ വലയ്ക്കുന്നത്. ജനറിക് മെഡിസിന്‍ അസംസ്‌കൃത മരുന്നുകളും കിട്ടുന്നില്ല. തുക കുടിശ്ശിക ആയതുകൊണ്ട് മരുന്നു നിര്‍മാതാക്കള്‍ സഹകരിക്കാത്തതും തിരിച്ചടിയാകുന്നുണ്ട്.
മുന്‍ സര്‍ക്കാര്‍ കൊടുക്കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയാണ് ഇപ്പോഴത്തെ മരുന്ന് പ്രതിസന്ധിക്ക് കാരണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ മുമ്പ് പ്രതികരിച്ചിരുന്നു. എന്നാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഇത്രയും പ്രതിസന്ധികള്‍ക്കിടയിലും ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യമന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയും തുടരുകയാണ്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments