Breaking News

*മയക്കുമരുന്ന് കടത്തിയ കേസിൽ കണ്ണൂർ സ്വദേശിക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി*

ദമാം : മയക്കുമരുന്ന് കടത്തിയ കേസിൽ സൗദിയിലെ ദമാമിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി. ഇന്ന് രാവിലെയാണ് തലശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിന്റെ(21) ശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കിയ വിവരം സൗദിയിലെ ഇന്ത്യൻ എംബസിയെ അറിയിച്ചു. ഒമാനിൽനിന്ന് സൗദിയിലേക്ക് റോഡ് വഴി വരുന്നതിനിടെ 43 കിലോയോളം വരുന്ന മാരക മയക്കുമരുന്ന് ഇയാളിൽനിന്ന് പിടികൂടിയിരുന്നു. 2023-ലായിരുന്നു മയക്കുമരുന്ന് പിടികൂടിയത്. വിചാരണ കോടതിയും അപ്പീൽ കോടതിയും വധശിക്ഷ വിധിച്ചിരുന്നു. തുടർന്ന് രാജവിജ്ഞാപനം ഇറങ്ങിയ ശേഷമാണ് ശിക്ഷ നടപ്പാക്കിയത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments