*മംഗളൂ-ഉള്ളാളം ഇന്ന് മുതൽ മെെസൂരുവിൽ;പാളം തെറ്റി കാസർകോട്, ഉപ്പളയിലോ കുമ്പളയിലോ ലോ പുതിയ ടെർമിനൽ സ്ഥാപിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും*
കുമ്പള : കേരളത്തിന്റെ റെയിൽവേ വികസനത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിന്റെ ഭാഗമായി പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു ഭാഗം വെട്ടിമാറ്റി. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനുകീഴിലാണ് ഇനിമുതൽ മംഗളൂരു.
പാലക്കാട് ഡിവിഷന്റെ അവസാന സ്റ്റോപ്പ് ഇനി മഞ്ചേശ്വരം. സതേൺ റെയിൽവേയും സൗത്ത് വെസ്റ്റേൺ റെയിൽവേയും തമ്മിലുള്ള കൈമാറ്റകേന്ദ്രം പടീൽനിൽനിന്ന് മഞ്ചേശ്വരം കഴിഞ്ഞുള്ള ഉള്ളാളിലേക്ക് മാറുന്നതിന്റെ ധാരണപത്രമായി.
പാലക്കാട് ഡിവിഷന്റെ നിലനിൽപ്പും ഭാവിയും തുലാസിലാക്കുന്നതാണ് നടപടി. കർണാടക കോൺഗ്രസ് സർക്കാരിന്റെ താൽപ്പര്യപ്രകാരം റെയിൽ സഹമന്ത്രി വി സോമണ്ണ ഇടപെട്ടാണ് മംഗളൂരുവിനെ അടർത്തിമാറ്റിയത്. കൊങ്കൺ, സൗത്ത് വെസ്റ്റേൺ, സതേൺ റെയിൽവേയുടെ പരിധിയിലുള്ള മംഗളൂരുവിനെ ഒറ്റഡിവിഷനിലേക്ക് മാറ്റുന്നു എന്നാണ് ന്യായീകരണം.
നിലവിൽ മംഗളൂരുവിലുള്ള പാലക്കാട് ഡിവിഷന്റെ ലോകോ പൈലറ്റ്, ഗാർഡ് ക്രൂ ഡിപ്പോകൾ കണ്ണൂരിലേക്ക് മാറി. ട്രെയിൻ നിയന്ത്രണത്തിന് പുതിയ കൺട്രോൾ ബോർഡ് മൈസൂരുവിൽ സ്ഥാപിച്ചു.
പാലക്കാട് ഡിവിഷനിലേക്ക് 90 ശതമാനം ചരക്കെത്തുന്ന ഉള്ളാൾ, പനമ്പൂർ, തൊക്കൂർ, ബന്തർ മേഖലകളിലേക്ക് ട്രെയിൻ ഓടിക്കുന്ന ലോകോ പൈലറ്റ് പരിശീലനം മൈസൂരുവിൽ നടക്കുന്നു. മംഗളൂരു ജങ്ഷൻ, മംഗളൂരു സെൻട്രൽ സ്റ്റേഷനുകളിൽ ട്രെയിൻ മാറ്റിയിടുന്ന ചുമതല ഇനി ഇവർക്കേകും.
ഉപ്പളയിലോ കുമ്പളയിലോ ഷൊർണൂരിലോ പുതിയ ടെർമിനൽ സ്ഥാപിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. കോച്ച് ശുചീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമുള്ള മംഗളൂരു പിറ്റ് ലൈൻ നഷ്ടമായതോടെ ഇത് കണ്ണൂരിൽ സ്ഥാപിക്കേണ്ടി വരും. മംഗളൂരുവിലെ എട്ട് പ്ലാറ്റ്ഫോം, മൂന്ന് പിറ്റ് ലൈൻ, ഏഴ് നിറുത്തിയിടൽ (സ്റ്റേബ്ലിങ്) ലൈൻ എന്നിവയാണ് പാലക്കാടിന് നഷ്ടമായത്.
മംഗളൂരുവിലെ ജീവനക്കാരിൽ 70 ശതമാനവും മലയാളികളാണ്. ഇവർക്ക് കേരളത്തിലേക്ക് വരാണമെന്നാണ് റെയിൽവേ പറയുന്നതെങ്കിലും ഓപ്പറേഷൻ, കൊമേഴ്സ്യൽ, മെക്കാനിക്കൽ, എൻജിനീയറിങ്, ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാർക്ക് തസ്തിക കുറവുമൂലം മൈസൂരു ഡിവിഷനിലെ വിദൂരസ്ഥലങ്ങളിൽ തുടരേണ്ടി വരും.
മിണ്ടിയില്ല, സർക്കാരും യുഡിഎഫ് എംപിമാരും
പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കാൻ കേന്ദ്രത്തിന് പ്രോത്സാഹനമായത് മുഖ്യധാര പാർട്ടികളുടെ നിഷ്ക്രിയത്വം. മംഗളൂരു ഭാഗം മൈസൂരു ഡിവിഷനിലേക്ക് പോയതുപോലും രാഷ്ട്രീയ നേതാക്കൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെ. പാത ഇരട്ടിപ്പിക്കൽ സർവേയടക്കം റെയിൽവേ വികസനം പാതിവഴിയിൽ നിലച്ചിട്ടും കാര്യമായി പ്രതികരിച്ചില്ല.
എല്ലാവർഷവും ഏപ്രിൽ, മേയ് മാസങ്ങളിൽ റെയിൽവേ വികസനം ചർച്ച ചെയ്യാൻ യോഗം ചേരാറുണ്ട്. ഇത്തവണ അതുണ്ടായില്ല. യോഗം വിളിക്കാൻ റെയിൽവേയോ സമ്മർദം ചെലുത്താൻ എംപിമാരോ തയ്യാറായില്ല. എന്നാൽ, റെയിൽവേ സഹമന്ത്രി വി സോമണ്ണയെ ഉപയോഗിച്ച് കർണാടകം അവരുടെ ആവശ്യങ്ങൾ നേടിയെടുക്കുകയാണ്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments