Breaking News

*ഭരണസമിതിക്കും ജീവനക്കാർക്കുമെതിരേ വ്യാജവാർത്ത; നിയമനടപടിയുമായി പുത്തിഗെ പഞ്ചായത്ത്*

കുമ്പള : പുത്തിഗെ പഞ്ചായത്ത് ഭരണസമിതിക്കും ജീവനക്കാർക്കുമെതിരെ സി.പി.എം. നടത്തുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ പഞ്ചായത്ത് ഭരണത്തെയും വികസന പ്രവർത്തനങ്ങളെയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ  ആരോപിച്ചു.
ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഔദ്യോഗിക അവധി ദിനത്തിൽ സ്വന്തം ചെലവിൽ നടത്തിയ യാത്രയെ സ്പോൺസേർഡ് യാത്രയായി ചിത്രീകരിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്ന് അവർ പറഞ്ഞു. യാത്രയ്ക്ക് പഞ്ചായത്തിന്റെയോ കരാറുകാരുടെയോ പണം ഉപയോഗിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച രേഖകൾ ഹാജരാക്കിയതായും വ്യക്തമാക്കി.
സി.പി.എം നിയന്ത്രണത്തിലുള്ള ചാനലുകളിൽ വന്ന 
വ്യാജവാർത്ത പിൻവലിച്ച് തിരുത്തണം.
ഇതിനായി 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബന്ധപ്പെട്ട മാധ്യമങ്ങൾക്ക് വക്കീൽ നോട്ടീസ് നൽകിയതായും ഒക്ടോബർ അഞ്ചിന് പ്രത്യേക ഭരണസമിതി യോഗം ചേർന്ന് തുടർ നിയമനടപടികൾ തീരുമാനിക്കുമെന്നും അറിയിച്ചു.
മുൻ ഭരണസമിതിയുടെ കാലത്ത് പഞ്ചായത്ത് ഓഫീസിലെ പഴയ സാധനങ്ങൾ നടപടിക്രമങ്ങൾ പാലിക്കാതെ വിറ്റതടക്കമുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ബാഡൂർ എം.സി.എഫിൽ നിന്ന് ആയിരം കിലോ ഇരുമ്പ് നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഭരണസമിതി വ്യക്തമാക്കി. അനാവശ്യ പരാതികളും വിവരാവകാശ അപേക്ഷകളും നൽകി പഞ്ചായത്ത് ജീവനക്കാരുടെ ദൈനംദിന സേവനം തടസ്സപ്പെടുത്തുന്നതായും അവർ ആരോപിച്ചു.
മുഗു പൊതുകുളം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തീരുമാനത്തിന് വിരുദ്ധമായി വാർഡ് മെമ്പറെക്കൊണ്ട് ഉദ്ഘാടനം നടത്തിയതും വികാസ് നഗറിലെ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് കേടുവരുത്തിയതും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമാണെന്നും ഭരണസമിതി ആരോപിച്ചു. വനിതാ അംഗങ്ങളുടെ അനുമതിയില്ലാതെ ചിത്രങ്ങളും വീഡിയോകളും ഓൺമാധ്യമങ്ങൾക്കടക്കം നൽകി ദുരുപയോഗം ചെയ്തതായും ആരോപിച്ചു.
പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്താനും ഭരണസമിതിയെ അപകീർത്തിപ്പെടുത്താനുമുള്ള നീക്കങ്ങളെ നിയമപരമായി നേരിടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഷഹിമ ഫിദ, വൈസ് പ്രസിഡന്റ് ഇ.കെ. മുഹമ്മദ് കുഞ്ഞി, മെമ്പർ എസ്.എ. അബ്ദുല്ല എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments