Breaking News

*ഫുർസാൻ 2026**ദാറുൽ ഹിക്മ വിദ്യാർത്ഥികളുടെ കായിക മേള വർണാഭമായി*

കാസർകോട് : ഹസനതുൽ ജാരിയാ ജുമാ മസ്ജിദ് (കണ്ണാടിപ്പള്ളി) യിൽ സ്ഥിതിചെയ്യുന്ന ദാറുൽ ഹിക്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഖുർആൻ & സയൻസ് വിദ്യാർത്ഥികളുടെ കായിക മേള
*ഫുർസാൻ 2026* വർണാഭമായി. ചെമനാട് കിക്ക് സോൺ ടർഫിൽ  നടന്ന മേള ദാറുൽ ഹിക്മ ചെയർമാൻ അതീഖ് റഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പതിനേഴ് ഇനം മത്സരങ്ങൾ നടത്തി. അബ് യള്, അസ്റഖ്, അഖ്ളർ, അഹ്മർ എന്നീ ടീമുകൾ തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ അസ്റഖ് ടീം ഒന്നാം സ്ഥാനവും അബ് യള് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഫുട്ബോൾ,  ടോർണോഡോ ഷോട്ട്, ഗ്ലാസ് ക്യാച്ച്, റിവേഴ്സ് റണ്ണിംഗ് റേസ്, ലെമൺ സ്പൂൺ, ബോൾ ത്രോ, ചാക്ക് റേസ്, ലെഗ് ലോക്ക് റേസ്,തവളച്ചാട്ടം,കമ്പവലി, റിലേ , ക്രോസ്ബാർ ചാ ലഞ്ച് തുടങ്ങിയ മത്സരങ്ങൾ സ്ഥാപനത്തിലെ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. 
 അധ്യാപകരായ ഹാഫിസ് അസ്‌കരി കണ്ണൂർ, ഹാഫിസ് വസീം നദ്‌വി ഭട്കൽ, ഹാഫിസ് അഫ്സൽ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. 
മുഹമ്മദ് സബാഹ്  ചെമ്മനാട്, അറഫാത്ത് ബങ്കരക്കുന്ന്, പൂർവ്വ വിദ്യാർത്ഥികളായ ഹാഫിസ് സൈദ് കല്ലങ്കൈ, ഹാഫിസ് മുബഷിർ മൊഗ്രാൽ പുത്തൂർ, ഹാഫിസ് സാഹിർ ചെമ്മനാട്, ഇബ്രാഹിം നജാഹ്, വിദ്യാർത്ഥികളായ ഹാഫിസ് ഫർഷാദ് തളങ്കര, ഹാഫിസ് ഇർഫാൻ കൊമ്പനടുക്കം, സമീൽ മഹ്‌സൂൻ,
 എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

ഫോട്ടോ : *ഫുർസാൻ 2026*
ദാറുൽ ഹിക്മ കായിക മേള ചെയർമാൻ അതീഖ് റഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്യുന്നു*


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments