Breaking News

*ആതുര സേവന രംഗത്തേക്ക് ഒളയം ഗ്രാമത്തിൽ നിന്ന് അബ്സർ ഫവാസിന് ഉയർന്ന റാങ്കോടെ എംബിബിഎസ് ബിരുദം.നാട് ആഹ്ലാദത്തിൽ.*

ഷിറിയ : മംഗൽപാടി പഞ്ചായത്തിലെ ഒളയം ഗ്രാമത്തിൽ നിന്ന് ആതുര സേവന രംഗത്തേക്ക്  ഉയർന്ന റാങ്കോടെ എംബിബിഎസ് ബിരുദം കരസ്ഥമാക്കി ഡോ:അബ്സർ  ഫവാസ് നാടിന് അഭിമാനമായി.

 തിരുവനന്തപുരം ഗവർമെന്റ് മെഡിക്കൽ കോളേജിൽ നിന്നാണ്  അബ്സർ ഫവാസ് എംബിബിഎസ് ബിരുദം കരസ്ഥമാക്കിയത്. മുംബൈയിലായിരുന്നു പ്രാരംഭ വിദ്യാഭ്യാസം. കുനിൽ ഹയർസെക്കൻഡറി സ്കൂൾ മുട്ടത്ത് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി.കുമ്പള ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ  പ്ലസ് ടു പഠനം പൂർത്തിയാക്കിയതിനു ശേഷം മെഡിക്കൽ കോഴ്സ്തിരഞ്ഞെടുക്കുകയായിരുന്നു.കോട്ടയം പാല ബ്രില്ലിയന്റ് കോളേജിലായിരുന്നു നീറ്റ് പരീക്ഷ എഴുതിയത്.

 ഇപ്പോൾ ആരിക്കാടിയിലെ വ്യാപാരിയും,നേരത്തെ മുംബൈ-കേരള മുസ്ലിം ജമാഅത്ത് അംഗം, മുംബൈ-കാസർഗോഡ് കൂട്ടായ്മ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച  മുംബൈയിലേ യും,നാട്ടിലെയും സജീവ സാമൂഹ്യപ്രവർത്തകനായ ഒളയം ഹൗസിൽ അബൂബക്കർ- ഫൗസിയ ദമ്പതികളുടെ മകനാണ് അബ്സർ ഫവാസ്. വളയം ഗ്രാമത്തിൽ നിന്ന് ഒരു യുവ ഡോക്ടറെ കിട്ടിയതിലുള്ള ആഹ്ലാദത്തിലാണ് നാട്ടുകാർ.

ഫോട്ടോ: എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഡോ:അബ്സർ ഫവാസ്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments