*കന്യാപാടി വളവിൽ രണ്ട് കാറും ലോറിയും കൂട്ടിയിടിച്ചു അപകടം.*
കന്യപാടി : ബദിയടുക്ക പഞ്ചായത്തിൽ കന്യപാടി എന്ന സ്ഥലത്ത് ഇന്ന് പുലർച്ചെ അമിത വേഗത്തിൽ സഞ്ചരിച്ച രണ്ട് സ്വിഫ്റ്റ് കാറുകൾ ആശ്രമഭാഗം വളവിൽ എതിർ ദിശയിൽ വന്ന ലോറിയുടെ ഡീസൽ ടാങ്ക് ഭാഗത്ത് ഇടിക്കുകയായിരുന്നു. ഉപ്പള ഭാഗത്തുള്ള വണ്ടികളാണ് എന്ന് അറിയാൻ സാധിച്ചു, ലോറി നമ്പർ KA 21 C 0338, ഇടിച്ച കാറുകൾ വൈറ്റ് കളർ സ്വിഫ്റ്റ് KL14 AE 0915,ബ്ലാക്ക് കളർ സ്വിഫ്റ്റ് KL 14 AJ 0035 എന്നിവയാണ്. പരിക്കേറ്റ ആളുകളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സേനയെത്തി സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകു വർഗീസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിതിൻ കൃഷ്ണൻK V, അതുൽ രവി, അഭിനന്ദ് CK, രാകേഷ് N P പ്രജിത്ത് OK എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. ഇടിച്ച് കോർത്ത് കിടന്ന വാഹനത്തെ സേനയുടെ വാഹനത്തിലെ വിഞ്ച് എന്ന ഉപകരണം ഉപയോഗിച്ചു വശങ്ങളിലേക്ക് ആക്കി ഗതാഗത തടസ്സം ഒഴിവാക്കി. ലോറിയുടെ ഡീസൽ ടാങ്കും ഓയിൽ ടാങ്കും പൊട്ടിയതിനാൽ റോഡിൽ ഡീസലും ഓയിലും വ്യാപിച്ചിരുന്നു, റോഡിലെ വഴുക്കൽ മാറ്റി സേനാംഗങ്ങൾ ഗതാഗത തടസ്സം പുനസ്ഥാപിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments