* "ഭരണഘടന സംരക്ഷിക്കുക, രാജ്യം സംരക്ഷിക്കുക"**ജന്തർമന്തർ ധർണയ്ക്ക് അനുമതിപിൻവലിച്ചു;**രാജ്യവ്യാപക പ്രചാരണത്തിന് മുസ്‌ലിം വ്യക്തിനിയമ ബോർഡ്*
ജന്തർ മന്തറിൽ നടത്താനിരുന്ന ധർണയ്ക്ക് അവസാന നിമിഷം അനുമതി പിൻവലിച്ച ഡൽഹി പൊലിസിന്റെ നടപടിയിൽ പ്രതിഷേധവുമായി അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്. സമാധാനപരമായി പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള ഭരണഘടനാപരമായ അവകാശങ്ങളെ നടപടി ബാധിക്കുന്നതാണെന്ന് ബോർഡ് ആരോപിച്ചു. ധർണ മാറ്റിവച്ചെങ്കിലും 'ദസ്തൂർ ബചാവോ, മുൽക് ബചാവോ' (ഭരണഘടന സംരക്ഷിക്കുക, രാജ്യം സംരക്ഷിക്കുക) എന്ന പേരിലുള്ള രാജ്യവ്യാപക പ്രചാരണം തുടരുമെന്നും ബോർഡ് അറിയിച്ചു.
ധർണയ്ക്ക് തലേദിവസമാണ് അനുമതി പിൻവലിച്ചതെന്ന് ബോർഡ് വക്താവും പ്രചാരണ വിഭാഗം കൺവീനറുമായ ഡോ. എസ്.ക്യു.ആർ ഇല്യാസ് പറഞ്ഞു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിൽ മൂന്ന് തവണ എത്തിയെന്നും പങ്കെടുക്കുന്നവരുടെ എണ്ണം നിശ്ചിത പരിധിയിൽ നിർത്തുമെന്ന് പൊലിസിനെ അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയുള്ള ഉറപ്പുകൾക്ക് ശേഷവും അവസാന നിമിഷം അനുമതി പിൻവലിച്ചത് ഏകപക്ഷീയമായ നടപടിയാണെന്ന് ബോർഡ് ആരോപിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments